ന്യൂഡെല്‍ഹി: ലോകത്ത് മറ്റൊരു മഹാമാരിയുടെ ഭീഷണി ഉയര്‍ന്നുവരുന്നു. കോവിഡ് പടര്‍ന്നുപിടിച്ച് നാല് വര്‍ഷത്തിന് ശേഷം വീണ്ടും അപകട സൂചനയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.
ഒരു മഹാമാരി ലോകമെമ്പാടും എപ്പോള്‍ വേണമെങ്കിലും പടരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറസിനെക്കുറിച്ചും മറ്റൊരു മഹാമാരിക്ക് കാരണമാകുന്നതിനുള്ള സാധ്യതയെക്കുറിച്ച് ലോകാരാഗ്യ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചതായി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
‘അടുത്ത മഹാമാരി ഏത് നിമിഷവും ഉണ്ടായേക്കാം. ഇത് രണ്ട് വര്‍ഷത്തിനുള്ളില്‍ വരാം അല്ലെങ്കില്‍ 20 വര്‍ഷം എടുത്തേക്കാം. അല്ലെങ്കില്‍ ഇതിലും ദൈര്‍ഘ്യമുണ്ടാകാം. എന്നാല്‍ നമ്മള്‍ ജാഗ്രത പാലിക്കണം. ഇത് തടയാന്‍ എല്ലാ തലങ്ങളിലും നാം ജാഗ്രത പുലര്‍ത്തുകയും തയ്യാറാകുകയും പ്രവര്‍ത്തിക്കുകയും വേണം. ഇത് വലിയ നാശത്തിന് കാരണമാകും’, ലണ്ടനിലെ കിംഗ്സ് കോളേജിലെ ക്ലിനിക്കല്‍ ലക്ചറര്‍ ഡോ. നതാലി മക്ഡെര്‍മോട്ട് പറഞ്ഞു.
Post Your Comments