ThrissurLatest NewsKeralaNattuvarthaNews

മുസ്​ലിംലീഗും കേരള കോൺഗ്രസുമെല്ലാം മതേതരത്വം പറയുന്നുണ്ട് എന്നാൽ, ഇവരിൽ ഉള്ളവർ ആരൊക്കെ?: വെള്ളാപ്പള്ളി

തൃശൂർ: മുസ്​ലിംലീഗും കേരള കോൺഗ്രസുമെല്ലാം മതേതരത്വം പറയുന്നുണ്ടെന്നും എന്നാൽ, ഇവരിൽ ഉള്ളവർ ആരൊക്കെയെന്ന് ചിന്തിക്കണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മതാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നവരാണ് മതനിരപേക്ഷത പറയുന്നതെന്നും എസ്എൻഡിപി യോഗം തൃശൂർ യൂനിയൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യവെ വെള്ളാപ്പള്ളി വ്യക്തമാക്കി.

വോട്ടിനുവേണ്ടി രാഷ്​ട്രീയ പാർട്ടികൾ അടവുനയം പയറ്റുകയാണെന്നും ന്യൂനപക്ഷമെന്ന പേരിൽ ചിലർ എല്ലാം കവർന്നെടുക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈഴവ സമുദായം 33 ശതമാനത്തിൽനിന്ന് 28 ശതമാനമായി കുറഞ്ഞതിന്​ പ്രധാന കാരണം മതപരിവർത്തനവും ലവ്​ ജിഹാദുമാണെന്നും പല സ്ഥലങ്ങളിലും കൂട്ടത്തോടെയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രണയം അവസാനിപ്പിച്ച കാമുകിയെ വീട്ടില്‍ കയറി തൂക്കിക്കൊല്ലാന്‍ ശ്രമിച്ച്‌ കാമുകന്‍

‘ഈഴവർ ജാതി പറയുന്നത് മാത്രമാണ് കുഴപ്പം. സാമൂഹികനീതി ലഭിക്കാൻ വേണ്ടിയാണ് ജാതി പറയുന്നതെന്ന് മനസ്സിലാക്കണം. 6000 രൂപയിൽ നിന്ന് എസ്എ.ഡിപി യോഗം ഇന്ന് വലിയ സാമ്പത്തിക ശക്തിയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടത് യോഗത്തിനെതിരെ പ്രവർത്തിക്കുന്നവർക്കുള്ള താക്കീതാണ്. എല്ലാ കാര്യങ്ങളും സസൂക്ഷ്മം പഠിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, അത് പുറത്ത് പ്രകടിപ്പിക്കുന്നത് അപൂർവമായാണ്’. വെള്ളാപ്പള്ളി വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button