Latest NewsIndiaNewsCrime

പ്രണയം അവസാനിപ്പിച്ച കാമുകിയെ വീട്ടില്‍ കയറി തൂക്കിക്കൊല്ലാന്‍ ശ്രമിച്ച്‌ കാമുകന്‍

മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം

നാഗ്പൂര്‍: മോഷണക്കേസില്‍ പ്രതിയായ യുവാവുമായുള്ള ബന്ധം അവസാനിപ്പിച്ച പെൺകുട്ടിയ്ക്ക് നേരെ അതിക്രമം. പ്രണയബന്ധം അവസാനിപ്പിച്ച കാമുകിയെ വീട്ടില്‍ കയറി തൂക്കിക്കൊല്ലാന്‍ കാമുകന്റെ ശ്രമം. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. 23 വയസുള്ള ആദേശ് ദുര്‍ഗാദാസ് ത്രിപുഡേ എന്ന യുവാവാണ് പ്രതി.

ആദേശ് ഒരു മോഷണക്കേസില്‍ പ്രതിയായതോടെ യുവതി ഇയാളുമായുള്ള പ്രണയം അവസാനിപ്പിച്ചിരുന്നു. പിന്നാലെ ഫോണ്‍ വിളിച്ചാല്‍ എടുക്കാതെയുമായി. ഇതോടെയാണ് യുവാവ് വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

read also: സ്ഥലം അനധികൃതമായി കയ്യേറിയതായി 4,500 ഏക്കര്‍ സ്ഥലം കയ്യേറിയതായി റിപ്പോര്‍ട്ട്

വീട്ടില്‍ ഓടിക്കയറിയ ആദേശ് യുവതിയെ തല്ലി വീഴ്ത്തിയതിനു പിന്നാലെ ഷാള്‍ ഉപയോഗിച്ച്‌ കഴുത്തില്‍ കുരുക്കിട്ട ശേഷം വീടിന്റെ സീലിങ് റോഡില്‍ തൂക്കിക്കൊല്ലാനായിരുന്നു ശ്രമം. എന്നാല്‍ ബഹളം കേട്ട് യുവതിയുടെ ബന്ധു ഓടിയെത്തി രക്ഷിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിലാണ് യുവാവ്.

shortlink

Post Your Comments


Back to top button