കോഴിക്കോട്: ചേവായൂരിലുള്ള സ്ത്രീയുടെ കഴുത്തിൽ വാൾ വെച്ച് സ്വർണം മോഷ്ടിച്ച കേസിലെ മുഖ്യപ്രതി ടിങ്കു എന്ന ഷിജുവിന്‍റെ കൂട്ടുപ്രതി അറസ്റ്റിൽ. കള്ളൻതോട് ഏരിമല പടിഞാറെ തൊടികയിൽ ജിതേഷ് എന്ന അപ്പുട്ടൻ (26) ആണ് പിടിയിലായത്.
2021 ജൂൺ മാസം ഒന്നാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. ചേവായൂർ പ്രസന്റേഷൻ സ്കൂളിന്റെ പിറകുവശത്തെ വീട്ടിൽ അതിക്രമിച്ച് കടന്ന് സ്ത്രീയുടെ കഴുത്തിൽ വാൾ വെച്ച് ഭിഷണിപ്പെടുത്തി ബലമായി ഒൻപത് പവനോളം സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.
തുടർന്ന് സ്ത്രീയുടെ പരാതിയിയിൽ കേസന്വേഷിച്ച പൊലീസ് കേസിലെ മുഖ്യപ്രതിയായിട്ടുള്ള ടിങ്കു ഷിജുവിനെ കഴിഞ്ഞ മാസം പിടികൂടിയിരുന്നു. മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് കമ്മീഷണർ എസ്. സുദർശ്ശന്റെ നേതൃത്വത്തിൽ പൊലീസും ഡൻസാഫും ചേർന്നാണ് പിടികൂടിയത്.
ജിതേഷിനെ ചേവായൂർ പൊലീസ് സബ് ഇൻസ്പെക്ടർ ഷാൻ. എസ്. എസ്സിന്റെ നേതൃത്വത്തിൽ ചേവായൂർ പൊലീസും കോഴിക്കോട് സിറ്റി ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. മാവൂർ പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ ജി. സന്തോഷ് കുമാർ, ചേവായൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ എം.സജി, സീനിയർ സി പി ഒ രാജീവൻ പാലത്ത്, ഡ്രൈവർ സീനിയർ സിപിഒ അബ്ദുൾ അസീസ്, വനിതാ സിപിഒ ഷംന, സി പിഒ മാരായ അരവിന്ദ്, കൃഷ്ണ കിഷോർ, പ്രശോഭ് വിപി, പ്രഭുൽദാസ്, ശരത്ത് ലാൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments