തിരുവനന്തപുരം: കഴിഞ്ഞ 6 വർഷമായി അവശ്യവസ്തുക്കൾക്ക് വില കൂട്ടിയിട്ടില്ലെന്ന് മന്ത്രി ജിആർ അനിൽ. 13 അവശ്യവസ്തുക്കൾക്ക് സപ്ലൈകോ വില വർധിപ്പിച്ചിട്ടില്ലെനും ഈ ഉൽപന്നങ്ങൾക്ക് 50% വില കുറച്ചാണ് വിൽപനയെന്നും മന്ത്രി പറഞ്ഞു. മുളകിന് 8 രൂപയും കടുകിന് നാലും ചെറുപയർ പരിപ്പിന് പത്തും മല്ലിക്ക് നാലു രൂപ എന്നിങ്ങനെ സപ്ലൈകോ കഴിഞ്ഞ ദിവസം വിലകൂട്ടിയ ഇനങ്ങൾക്ക് വില കുറച്ചതായും മന്ത്രി വ്യക്തമാക്കി.
പച്ചക്കറിയ്ക്കു പിന്നാലെ പലവ്യഞ്ജനങ്ങൾക്കും വില കൂട്ടിയത് സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. സാധാരണ മട്ട അരിക്കു കിലോഗ്രാമിനു 2 രൂപ കൂടി 38 രൂപയിലെത്തിയപ്പോൾ നീളം കൂടിയ ഇനത്തിന് (വടിയരി) 8 രൂപവരെ വർധിച്ചു 46 മുതൽ 48 രൂപ വരെയായി.
ഉപ്പ് കിലോ ഗ്രാമിനു 10 രൂപ ഉണ്ടായിരുന്നത് 2 മുതൽ 3 രൂപ വരെ വർധിച്ചു. വറ്റൽ മുളകിന് കഴിഞ്ഞ ആഴ്ച 140 രൂപയായിരുന്നത് 160 രൂപയായി വർധിച്ചിരുന്നു. അതേസമയം വിലക്കയറ്റം സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടുമെന്ന് മന്ത്രി പറഞ്ഞു.
Post Your Comments