കുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശിച്ച് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ. ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹം കുവൈത്തിലെത്തിയത്.
കുവൈത്ത് കിരീടാവകാശി ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹാണ് അദ്ദേഹത്തെ കുവൈത്തിലേക്ക് സ്വീകരിച്ചത്. പാർലമെന്റ് സ്പീക്കർ മർസൂഖ് അൽ ഗാനിം, കിരീടാവകാശിയുടെ കൊട്ടാരം മേധാവി ശൈഖ് അഹമ്മദ് അൽ അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ്, പ്രധാനമന്ത്രി ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, മന്ത്രിമാർ തുടങ്ങിയവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസമാണ് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഗൾഫ് പര്യടനം ആരംഭിച്ചത്. ഒമാൻ സന്ദർശിച്ചു കൊണ്ടാണ് അദ്ദേഹം ഗൾഫ് പര്യടനം ആരംഭിച്ചത്. ബഹ്റൈൻ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലും അദ്ദേഹം സന്ദർശനം നടത്തും.
സൽമാൻ രാജാവിന്റെ നിർദേശപ്രകാരമാണ് അദ്ദേഹം വിവിധ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നത്. സൗദിയിൽ നടക്കാനിരിക്കുന്ന ജിസിസി ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് സന്ദർശനം. ഈ മാസം പകുതിയോടെ റിയാദിൽ വെച്ചാണ് ജിസിസി ഉച്ചകോടി നടക്കുന്നത്. യുഎഇയിലും ഖത്തറിലും അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശനം നടത്തിയിരുന്നു.
Read Also: പാകിസ്താന്റെ എതിര്‍പ്പ് ഫലിച്ചില്ല, അഫ്ഗാനിലേയ്ക്ക് ജീവന് രക്ഷാ മരുന്നുകളെത്തിച്ച് ഇന്ത്യ
Post Your Comments