പനാജി: ജയിച്ചാൽ സ്ത്രീകള്‍ക്ക് 30 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന മോഹന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കംകുറിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഗോവയിൽ സ്ത്രീകൾക്കൊപ്പം പരമ്പരാഗത നൃത്ത ചുവടുകളുമായിട്ടായിരുന്നു പ്രിയങ്കയുടെ അരങ്ങേറ്റം.
Also Read:ഇഞ്ചിയുടെ ഔഷധ ഗുണങ്ങൾ..!!
ഗോത്ര വിഭാഗത്തിലെ സ്ത്രീകള്‍ക്കൊപ്പമുള്ള പ്രിയങ്കയുടെ നൃത്തം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോര്‍പിര്‍ല ഗ്രാമത്തിലായിരുന്നു പ്രിയങ്കയുടെ ആദ്യ സന്ദര്‍ശനം. പാട്ടും നൃത്തവുമായാണ് ഗ്രാമത്തിലുള്ളവർ പ്രിയങ്കയെ സ്വീകരിച്ചത്. ഇവര്‍ക്കൊപ്പം പരമ്പരാഗത നൃത്തത്തില്‍ അണിചേരുകയായിരുന്നു പ്രിയങ്ക ഗാന്ധിയും.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 30 ശതമാനം സംവരണം അനുവദിക്കുമെന്നും വികസനത്തിനൊപ്പം പ്രകൃതി സംരക്ഷണത്തിന്റെ മുദ്രാവാക്യങ്ങളും ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യ ആകർഷണ ഘടകമാണ്.
Post Your Comments