
കൊല്ലാട്: മീൻ പിടിക്കാൻ ഉണ്ടാക്കിയ കൂട്ടിൽ കുടുങ്ങിയത് കൂറ്റൻ പെരുമ്പാമ്പ്. കൊടൂരാറ്റിൽ കൊല്ലാട് മഠത്തിൽ കടവിനു സമീപം സ്ഥാപിച്ചിരുന്ന കൂട്ടിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്.
ഇന്നലെ രാവിലെ മീൻ എടുക്കാൻ ചെന്നവർ ആണ് പെരുമ്പാമ്പ് കുടുങ്ങി കിടക്കുന്നത് കണ്ടത്. പ്രദേശവാസിയായ ടി.ആർ. തങ്കപ്പനാണ് തലേദിവസം വൈകുന്നേരം കൂട് ഇട്ടത്. കൂട്ടിൽ കിടന്ന മീനുകളെയെല്ലാം തിന്ന് പുറത്തിറങ്ങാനാകാതെ കിടക്കുകയായിരുന്നു പാമ്പ്. സംഭവമറിയിച്ചതിനെ തുടർന്ന് വൈകുന്നേരത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ ഏറ്റുവാങ്ങി.
Read Also : മോഡലുകളുടെ മരണത്തില്‍ നിര്‍ണ്ണായക നീക്കം: വനിതാ ഡോക്ടർ ഉൾപ്പടെ അമല്‍ പപ്പടവടയും ഭാര്യയും സംശയ നിഴലിൽ
കോടിമതയ്ക്കു സമീപം മാസങ്ങൾക്കു മുൻപ് ഈരയിൽക്കടവ് ബൈപാസിൽ സമാനവലിപ്പത്തിലുള്ള പെരുമ്പാമ്പ് റോഡ് മുറിച്ചു കടന്ന് സമീപത്തെ പാടത്തേയ്ക്ക് ഇറങ്ങിയിരുന്നു. കൂടാതെ കൊടൂരാറ്റിൽ ചത്ത നിലയിലും ഒരു പാമ്പിനെ നാട്ടുകാർ കണ്ടെത്തിയിരുന്നു.
Post Your Comments