കൊച്ചി: മോഡലുകളുടെ മരണത്തിൽ മുഖ്യപ്രതി സൈജു എം.തങ്കച്ചന്റെ കൂട്ടാളിയായ യുവതിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സൈജു അറസ്റ്റിലായ ശേഷം ഒളിവില്‍ പോയ 2 യുവതികളില്‍ ഒരാളാണു വടക്കന്‍ കേരളത്തിലെ ഒളിത്താവളത്തില്‍ നിന്നു പിടിയിലായത്.
മോഡലുകൾ മരിച്ച ദിവസം ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ 5 കോടിയുടെ രാസ ലഹരിമരുന്ന് ശേഖരിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി നിശാപാര്‍ട്ടി സംഘടിപ്പിക്കാനാണ് ലഹരിമരുന്ന് ശേഖരിച്ചതെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. കേസിലെ മുഖ്യപ്രതി സൈജു തങ്കച്ചനുമായി ഇടപാടുകള്‍ നടത്തുന്നവരാണ് ഇത് കൈമാറിയത് എന്നാണ് വിവരം. ഇതിനെ തുടർന്നാണ് യുവതിയുടെ അറസ്റ്റ്.
കേസുമായി ബന്ധപ്പെട്ട് ശ്രുതി, സന എന്നീ രണ്ട് യുവതികള്‍ പ്രതികളാണ്. ഇതില്‍ സന ഡിജെ കൂടിയാണ്. ഇതിനൊപ്പം അമല്‍ പപ്പടവടയും ഭാര്യയും സംശയ നിഴലിലാണ്. ഇതില്‍ ഒരു യുവതിയാണ് പിടിയിലായതെന്നാണ് സൂചന. പല പൊലീസ് സ്‌റ്റേഷനിലായി നിരവധി കേസുകള്‍ സൈജു തങ്കച്ചന്റെ ലഹരിയുമായി ബന്ധപ്പെട്ട് പൊലീസ് ചുമത്തിയിട്ടുണ്ട്. സൈജു അറസ്റ്റിലായ ശേഷമാണ് ഇവരെല്ലാം ഒളിവില്‍ പോയത്. ഒരു വനിതാ ഡോക്ടറും സംശയ നിഴലിലുണ്ട്.
Read Also: അത് വിവാഹമാണോ, വ്യഭിചാരമാണ് അത് പറയാന്‍ തന്റേടം വേണം : മന്ത്രിയെ അവഹേളിച്ച് ലീഗ് നേതാവ്
സൈജുവിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘പപ്പടവട’ എന്ന റസ്റ്റോറന്റ് ഉടമ മീനു പോളിന്റെയും ഭര്‍ത്താവ് അമലിന്റെയും വിവരം പൊലീസിന് ലഭിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇരുവരും ഇതുവരെ ഹാജരായിട്ടില്ലെന്നും ഒളിവിലാണെന്നും അന്വേഷണ സംഘം പറയുന്നു. രാഷ്ട്രീയ-സിനിമ രംഗത്തെ പ്രമുഖരുമായും മീനുവിന് ബന്ധമുണ്ട്. അതിനാല്‍ ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ പല പ്രമുഖരും പിടിയിലാകുമെന്നാണ് അന്വേഷണ സംഘം കണക്കുകൂട്ടുന്നത്.
Post Your Comments