കോവിഡ് മഹാമാരി മൂലം ഗൾഫ് രാജ്യങ്ങളിൽ നിന്ന് ജോലി നഷ്ടപ്പെട്ടത് 7,16,662 പേർക്ക് ആണെന്നും അതിൽ ഏറ്റവും കൂടുതൽ പേർക്ക് ജോലി നഷ്ടപ്പെട്ടത് യുഎഇ, സൗദി അറേബ്യയിൽ നിന്നും ആണെന്ന് എ എം ആരിഫ് എം പി യുടെ ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഡോക്ടർ ജയശങ്കർ ലോക്സഭയിൽ നേരിട്ട് മറുപടി നൽകി.
മടങ്ങിയെത്തിയ പ്രവാസികൾക്ക് ആത്മ നിർബർ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ പദ്ധതികൾ ഇവർക്കുവേണ്ടി രൂപപ്പെടുത്തുമോ എന്ന് എംപിയുടെ ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. ജോലി നഷ്ടപ്പെട്ട മടങ്ങി വരേണ്ടിവന്ന പ്രവാസികൾക്ക് വീണ്ടും ജോലി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗൾഫ് രാജ്യങ്ങളിലെ അധികാരികളുമായി ഇന്ത്യൻ എംബസികൾ ചർച്ച നടത്തുന്നുണ്ടെന്നു മന്ത്രി എംപി യെ അറിയിച്ചു.
Post Your Comments