ഡൽഹി: സംയുക്തസൈനിക മേധാവിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും മരണപ്പെട്ട ഹെലികോപ്റ്റർ ദുരന്തത്തിൽ ഭർത്താവ് വീരചരമം പ്രാപിച്ചിട്ടും കരയില്ല താനെന്ന് ഉറപ്പിച്ച് പറയുകയാണ് ഗീഥികയെന്ന ഭാര്യ. അപകടത്തിൽ മരണപ്പെട്ട ബ്രിഗേഡിയർ ലഖ്‍വിന്ദർ സിംഗ് ലിഡ്ഡറിന്‍റെ ഭാര്യയാണ് ഗീഥിക.
‘അദ്ദേഹത്തിന് നമ്മൾ ചിരിച്ചുകൊണ്ട് വിട നൽകണം. നല്ലൊരു യാത്രയയപ്പ്’, ദേശീയപതാക ചേർത്തുപിടിച്ച് ചിരിച്ചുകൊണ്ട് അവർ വ്യക്തമാക്കി. പതിനേഴ്കാരിയായ ഏകമകൾ ആഷ്നയ്ക്ക് പക്ഷേ അച്ഛനെക്കുറിച്ച് പറയുമ്പോൾ പലപ്പോഴും തൊണ്ടയിടറി.’എന്‍റെ അച്ഛൻ എന്‍റെ ഹീറോ ആയിരുന്നു. 17 വയസ്സുണ്ടെനിക്ക്. ഇത്രയും കാലം ഏറ്റവും നല്ല ഓർമകൾ തന്നാണ് അച്ഛൻ പോകുന്നത്. ഞാൻ പറയുന്നതെന്തും കേൾക്കുന്ന, എന്തും സാധിപ്പിച്ച് തരുന്ന ലോകത്തെ ഏറ്റവും നല്ല അച്ഛന് ഞാൻ സല്യൂട്ട് നൽകുന്നു’. ആഷ്ന പറഞ്ഞു.
രാജ്യവിരുദ്ധരുടെ കൂടെ നില്‍ക്കാനാവില്ല: ഇസ്ലാം മതം ഉപേക്ഷിക്കുകയാണെന്ന് സംവിധായകന്‍ അലി അക്ബര്‍
‘ഞാനൊരു പട്ടാളക്കാരന്റെ ഭാര്യയാണ്. അതില്‍ അഭിമാനമുണ്ട്. അതിനേക്കാളേറെ സങ്കടവുമുണ്ട്, ഇപ്പോള്‍. ജീവിതം വളരെ നീണ്ടതാണ്. എന്തായാലും ദൈവം ഇതാണ് വിധിച്ചതെങ്കില്‍ ഈ നഷ്ടത്തില്‍ ഞങ്ങള്‍ ജീവിക്കും. പക്ഷേ, ഈ രീതിയിലായിരുന്നില്ല ഞങ്ങള്‍ അദ്ദേഹത്തെ തിരികെ പ്രതീക്ഷിച്ചിരുന്നത്. നമുക്ക് അദ്ദേഹത്തിന് മികച്ചൊരു യാത്രയയപ്പ് നല്‍കാം. പുഞ്ചിരിച്ചുകൊണ്ടുള്ള യാത്രയയപ്പ്’, ഇടറിയ ശബ്ദത്തില്‍ ഗീഥിക പറഞ്ഞു.
Post Your Comments