KeralaNattuvarthaNews

രാജ്യവിരുദ്ധരുടെ കൂടെ നില്‍ക്കാനാവില്ല: ഇസ്ലാം മതം ഉപേക്ഷിക്കുകയാണെന്ന് സംവിധായകന്‍ അലി അക്ബര്‍

കൊച്ചി: മതം ഉപേക്ഷിക്കുകയാണെന്ന് ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്കുനേരെ ഫേസ്ബുക്കില്‍ ആഹ്ളാദപ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും അലി അക്ബര്‍ തന്റെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. രാജ്യവിരുദ്ധരുടെ കൂടെ നില്‍ക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി ബിപിന്‍ റാവത്തിന്‍റെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ച് ചിലര്‍ സ്മൈലികള്‍ ഇടുന്നത് ചൂണ്ടിക്കാട്ടി അലി അക്ബര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവ് നടത്തിയിരുന്നു.

‘ഇമോജി ഇട്ടവര്‍ക്കെതിരെ സംസാരിച്ച് അഞ്ച് മിനിറ്റിനകം അക്കൗണ്ട് ബ്ലോക്ക് ആയി. ഇത് അംഗീകരിക്കാന്‍ പറ്റില്ല. ഇതിനോട് യോജിക്കാനും പറ്റില്ല. അതുകൊണ്ട് ഞാന്‍ എന്‍റെ മതം ഉപേക്ഷിക്കുന്നു. എനിക്കോ എന്‍റെ കുടുംബത്തിനോ ഇനി മതമില്ല. ജന്മം കൊണ്ട് എനിക്കു കിട്ടിയ ഒരു ഉടുപ്പ് ഞാനിന്ന് വലിച്ചെറിയുകയാണ്. ഇന്ത്യയ്ക്കെതിരെ ആയിരക്കണക്കിന് ഇമോജികള്‍ ഇട്ടവരോടുള്ള എന്‍റെ ഉത്തരമാണിത്. ഭാര്യയുമായി വിശദമായി സംസാരിച്ചതിനു ശേഷമെടുത്ത തീരുമാനമാണിത്’. അലി അക്ബര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button