ചെന്നൈ: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിക്കാനിടയായ കൂനൂർ ഹെലികോപ്റ്റർ അപകടത്തിന്റെ തൊട്ടുമുൻപുള്ള വിഡിയോ ദൃശ്യം പകർത്തിയ ആളുടെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചതായി പോലീസ്. നിരോധിത മേഖലയായ നിബിഡ വനമേഖലയിലേക്ക് മലയാളി ഫൊട്ടോഗ്രഫറും അദ്ദേഹത്തോടൊപ്പമുള്ള കുറച്ചുപേരും എന്തിനാണ് പോയതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ഫൊട്ടോഗ്രഫറായ ജോയുടെ ഫോണാണ് വിഡിയോയുടെ ആധികാരികത ഉറപ്പാക്കുന്നതിനായി കോയമ്പത്തൂരിലെ ഫൊറൻസിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്.
അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ദൃക്സാക്ഷികളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. ഊട്ടി കാണാനെത്തിയ ജോ, കൂനൂരിൽ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ ഹെലികോപ്റ്റർ താഴ്ന്നു പറക്കുന്നത് കാണുകയും കൗതുകം തോന്നി ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മൂടൽ മഞ്ഞിലേക്ക് ഹെലികോപ്റ്റർ മറയുന്നതാണ് വിഡിയോയിലുള്ളത്. സോഷ്യൽ മീഡിയയിലും ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.
ജനറൽ ബിപിൻ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 14 പേർ സഞ്ചരിച്ച മി17വി 5 എന്ന ഹെലികോപ്റ്റർ ബുധനാഴ്ച കൂനൂരിലെ വനമേഖലയിൽ തകർന്നു വീഴുകയായിരുന്നു. ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടണിലേക്കായിരുന്നു യാത്രയ്ക്കിടെയാണ് അപകടം നടന്നത്. അപകടത്തിൽ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചു.
#WATCH | Final moments of Mi-17 chopper carrying CDS Bipin Rawat and 13 others before it crashed near Coonoor, Tamil Nadu yesterday
(Video Source: Locals present near accident spot) pic.twitter.com/jzdf0lGU5L
— ANI (@ANI) December 9, 2021
Post Your Comments