ചെന്നൈ: രാജ്യം നടുങ്ങിയ അപകടത്തിന്റെ അവസാന ദൃശ്യങ്ങൾ പകർത്തിയത് രാമനാഥപുരം സ്വദേശി ജോ. സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ച ദൃശ്യത്തിന് പിന്നാലെ ഇന്നലെ കോയമ്പത്തൂർ പൊലീസ് കമ്മിഷണറുടെ ഓഫിസിലെത്തി ജോ ഫോൺ ദൃശ്യങ്ങൾ കൈമാറി. ഹെലികോപ്റ്റർ താഴ്ന്നു പറന്നു മൂടൽമഞ്ഞിനകത്തേക്കു മറയുന്ന ദൃശ്യമാണു ജോയുടെ മൊബൈലിലുള്ളത്. പിന്നീട് ഹെലികോപ്റ്റർ എവിടെയോ തട്ടുന്ന വലിയ ശബ്ദവും കേൾക്കാം.
സംഭവത്തെ കുറിച്ച് ജോ പറയുന്നതിങ്ങനെ: ‘എട്ടിനു കുടുംബസമേതം ഊട്ടി കാണാനെത്തിയ ഞങ്ങൾ കൂനൂരിൽ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണു ഹെലികോപ്റ്റർ താഴ്ന്നു പറക്കുന്നതു കണ്ടത്. കൗതുകം തോന്നി ദൃശ്യം ഫോണിൽ പകർത്തി. മഞ്ഞിനകത്തേക്കു ഹെലികോപ്റ്റർ മറഞ്ഞു. പിന്നീട് വലിയ ശബ്ദവും കേട്ടു.’
‘സുഹൃത്തായ നാസർ ‘അതു ഉടഞ്ഞിരിച്ചാ’ എന്നു ചോദിച്ചു. ഞങ്ങൾ ആകെ ഭയപ്പെട്ടു.മൊബൈൽ റേഞ്ചില്ലായിരുന്നു.പിന്നീട് യാത്രാമധ്യേ പൊലീസിനെ കണ്ടു വിവരം പറഞ്ഞു. ദൃശ്യവും കൈമാറി. അതു രാജ്യത്തെ നടുക്കിയ വലിയ ദുരന്തമായിരുന്നു എന്നു പിന്നീടാണറിഞ്ഞത്. ‘ 19 സെക്കന്റുള്ള വിഡിയോ ദൃശ്യമാണ് പൊലീസിന് ഇദ്ദേഹം കൈമാറിയത്.
Post Your Comments