
ആറാട്ടുപുഴ: പിതാവ് വീട്ടിൽ മരിച്ചു കിടന്നത് കൂടെ താമസിക്കുന്ന മകൻ അറിഞ്ഞില്ലെന്ന സംഭവത്തിൽ ദുരൂഹത ഉന്നയിച്ച് ബന്ധുക്കൾ. മുതുകുളം തെക്ക് ലവ് ഡേയിൽ സ്റ്റാലിനെയാണ് ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ് മരിച്ചു കിടക്കുന്നത് അറിഞ്ഞില്ലെന്നാണ് മകൻ രാജുവിന്റെ മൊഴി. അമ്മയുമായി പിണങ്ങിക്കഴിയുകയാണ് എന്നാണ് കരുതിയതെന്ന് രാജു പൊലീസിന് മൊഴി നൽകിയിരുന്നു.
Also Read:ഗസ്റ്റ് അധ്യാപക നിയമനം: നാളെ ഇന്റര്‍വ്യൂ
തന്റെ മകനാണ് ഇരുവർക്കും ഭക്ഷണം നൽകുന്നത്. പിതാവും മാതാവും ഒരു മുറിയിലാണ് കിടക്കുന്നത് , ഇവർ കിടക്കുന്ന മുറിയിൽ തങ്ങൾ കയറിയിരുന്നില്ല , സംശയം തോന്നി നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത് എന്നാണ് അജി പോലീസിനോട് പറഞ്ഞത്. എന്നാൽ പോലീസോ ബന്ധുക്കളോ ഈ മൊഴി വിലയ്‌ക്കെടുത്തിട്ടില്ല.
അച്ഛൻ മരിച്ചു കിടന്നിട്ടും, ജഡം ജീർണ്ണിച്ച് അഴുകിയിട്ടും അജിയോ ഭാര്യയോ അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയില്ലെന്നാണ് സ്റ്റാലിന്റെ സഹോദരൻ ഡൊമിനിക് പറയുന്നത്. സംഭവത്തിൽ സുരൂഹത തുടരുന്നത് കൊണ്ട് തന്നെ സമഗ്രമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
Post Your Comments