പാലക്കാട്: സൂര്യതാപമേറ്റ് വയോധികന്‍ മരിച്ചു. പാലക്കാട് കുത്തനൂരിലാണ് സംഭവം. പനയങ്കടം വീട്ടില്‍ ഹരിദാസന്‍ (65) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് വീടിന് സമീപത്ത് ദേഹമാസകലം പൊള്ളലേറ്റ് മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. സൂര്യതാപമേറ്റാണ് മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അമിതമായി മദ്യപിച്ച ശേഷം വീടിന് സമീപത്ത് വെയിലത്ത് കിടക്കുകയായിരുന്നുവെന്നും ഈ സമയത്ത് കടുത്ത ചൂടില്‍ സൂര്യതാപമേറ്റാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറയുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Read Also: ലോക്സഭാ തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകുന്നേരം 6 മണി മുതല്‍ സംസ്ഥാനത്ത് മദ്യശാലകള്‍ അടച്ചിടും
സമാനമായ സംഭവം പാലക്കാട് അട്ടപ്പാടിയിലും സ്ഥിരീകരിച്ചിട്ടുണ്ട്. അട്ടപ്പാടിയില്‍ മദ്യലഹരിയില്‍ കിടന്നയാളാണ് കൊടും ചൂടില്‍ നിര്‍ജ്ജലീകരണം മൂലം മരിച്ചത്. ഷോളയൂര്‍ ഊത്തുക്കുഴി സ്വദേശി ശെന്തില്‍ (50) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ശെന്തിലിനെ സുഹൃത്തിന്റെ വീടിന് സമീപം അവശനിലയില്‍ കണ്ടെത്തിയത്. കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് മരണ കാരണം നിര്‍ജ്ജലീകരണമാണെന്ന് സ്ഥിരീകരിച്ചത്.
Post Your Comments