പാലക്കാട്: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ മരിച്ച സൈനികരുടെ ഭൗതികശരീരങ്ങളുമായി പോയ ആംബുലൻസുകളിലേക്ക് വഴിയുടെ ഇരുവശവും കൂടി നിന്ന ജനങ്ങൾ പൂക്കൾ വിതറിയാണ് തമിഴ് ജനത ആദരം നൽകിയത്. ധീര ജവാന്മാർക്ക് ആദരം അർപ്പിക്കുന്നതിനായി എല്ലാ സ്ഥലങ്ങളിലും വലിയ ജനക്കൂട്ടമാണ് എത്തിയത്.
കടന്നു പോയ ആംബുലൻസുകളിലേക്ക് ‘വീര വണക്കം’ എന്ന് ആർത്തു വിളിച്ച് പൂക്കൾ വാരി വിതറുകയായിരുന്നു. ഈ സംഭവത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. രക്ഷപെടുത്താൻ ആവുന്നത് ശ്രമിച്ചിട്ടും ‘കാപ്പാത്ത മുടിയിലയേ’ എന്നു വിലപിച്ച ഇത്തരം സാധാരണക്കാർക്കു വേണ്ടി വീരസ്വർഗ്ഗം പൂകുന്നതും സൗഭാഗ്യമാണെന്ന് ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
“വീരവണക്കം”
ധീര സൈനികരുടെ മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം കടന്നുപോകുമ്പോൾ റോഡിന് ഇരുവശവും അങ്ങേയറ്റം അച്ചടക്കത്തോടെ നിന്ന തമിഴർ പൂക്കൾ വാരിയെറിഞ്ഞുകൊണ്ട് ഉറക്കെ വിളിച്ച വാക്കുകൾ—വീരവണക്കം! സൈനികരുടെ രാഷ്ട്രസേവനത്തിനു മുന്നിൽ നമുക്കേവർക്കും വേണ്ടി അവർ അർപ്പിച്ച ആദരം. രക്ഷപെടുത്താൻ ആവുന്നത് ശ്രമിച്ചിട്ടും ‘കാപ്പാത്ത മുടിയിലയേ’ എന്നു വിലപിച്ച ഇത്തരം സാധാരണക്കാർക്കു വേണ്ടി വീരസ്വർഗ്ഗം പൂകുന്നതും സൗഭാഗ്യമാണ്.
Post Your Comments