മ്യൂണിക്: ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബാഴ്സലോണയ്ക്ക് പരാജയം. ബയേണോട് പരാജയപ്പെട്ടതോടെ ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ നിന്ന് ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായി. മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബാഴ്സലോണ ഇനി യൂറോപ്പ ലീഗിൽ കളിക്കും. ഇന്ന് ഡൈനാമോ കീവിനെ തോൽപ്പിച്ച ബെൻഫിക ബയേണൊപ്പം ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിലേക്കും മുന്നേറി.
മ്യൂണിക്കിൽ ബയേണും ബാഴ്സലോണയും മെല്ലെ തുടങ്ങിയപ്പോൾ പോർച്ചുഗലിൽ ബെൻഫിക ആദ്യ നേടി. 16-ാം മിനുട്ടിലാണ് ബെൻഫിക ഡൈനാമോ കീവിനെതിരെ ലീഡെടുത്തത്. ഇടതു വിങ്ങിലൂടെ വന്ന അറ്റാക്കിൽ നിന്ന് ഒരു നിയർ പോസ്റ്റ് ഫിനിഷിൽ റോമൻ യറാംചുക് ബെൻഫികയ്ക്ക് ലീഡ് നൽകി(1-0). ബെൻഫിക ഗ്രൂപ്പിൽ ബാഴ്സലോണയെ മറികടന്ന് രണ്ടാമതെത്തി.
രണ്ടാം പകുതിയിൽ ബയേണും ബെംഫികയും അവരുടെ വിജയങ്ങൾ ഉറപ്പിക്കാൻ മാത്രമാണ് ശ്രമിച്ചത്. 62-ാം മിനുട്ടിൽ അൽഫോൺസോ ഡേവിസിന്റെ മുന്നേറ്റത്തിൽ പിറന്ന അവസരം യുവതാരം മുസിയാല വലയിലെത്തിച്ചതോടെ ബയേൺ 3-0ന് മുന്നിലായി. അവസാന നാലു മത്സരങ്ങളിൽ നിന്നായി ബാഴ്സലോണ ബയേണിൽ നിന്ന് 17 ഗോളുകളാണ് വാങ്ങി കൂട്ടിയത്.
Read Also:- പല്ലിന്റെ ആരോഗ്യവും നിറവും വര്‍ദ്ധിപ്പിക്കാൻ..
മത്സരം അവസാനിക്കുമ്പോൾ ബയേൺ 3-0ന് ബാഴ്സയെയും ബെൻഫിക 2-0 എന്ന സ്കോറിന് കീവിനെയും പരാജയപ്പെടുത്തി. ഈ വിജയത്തോടെ ബയേൺ 18 പോയിന്റുമായി ഗ്രൂപ്പ് ഘട്ടം ഒന്നാമത് അവസാനിപ്പിച്ചു. 8 പോയിന്റുമായി ബെൻഫിക ഗ്രൂപ്പിൽ രണ്ടാമതുമായി. ബാഴ്സലോണക്ക് 7 പോയിന്റാണ് നേടാനായത്.
Post Your Comments