തൃപ്രയാർ: മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ വീട്ടമ്മ സ്കൂട്ടർ ഇടിച്ച് വീണ് മരിച്ചു. തളിക്കുളം ചേർക്കര അണ്ടേഴത്ത് വീട്ടിൽ അനിലിന്റെ ഭാര്യ മീര (57) ആണ് മരിച്ചത്. മകൻ സഞ്ജയ് (27), ഓടിച്ച ബൈക്ക് മറ്റൊരു സ്കൂട്ടർ വന്നിടിച്ചാണ് അപകടമുണ്ടായത്.
ദേശീയപാത 66-ൽ തൃപ്രയാർ ജങ്ഷനു തെക്ക് ചൊവ്വാഴ്ച രാവിലെ എട്ടിനാണ് അപകടം. സഞ്ജയ്, സ്കൂട്ടറിലുണ്ടായിരുന്ന അന്തിക്കാട് കൊക്കാലത്തു വീട്ടിൽ കുഞ്ഞുമുഹമ്മദ് (63) എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി : പോക്സോ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
വലപ്പാട് ഗവ. ആയുർവേദ ആശുപത്രിയിൽ ഫിസിയോതെറപ്പിസ്റ്റാണ് മീര. മകൻ സഞ്ജയിനൊപ്പം ആശുപത്രിയിലേക്ക് പോവുമ്പോഴാണ് അപകടമുണ്ടായത്. ആക്ട് പ്രവർത്തകർ മൂവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മീരയെ രക്ഷിക്കാനായില്ല. മറ്റൊരു മകൻ: തിലക്. സംസ്കാരം ബുധനാഴ്ച നടക്കും.
Post Your Comments