ന്യൂഡല്‍ഹി : ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും ഭൗതിക ദേഹങ്ങള്‍ ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച സംസ്‌കരിക്കും. ഡല്‍ഹി കന്റോന്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറിലെ ക്രിമറ്റോറിയത്തിലാണ് ഇരുവരുടെയും ഭൗതിക ശരീരങ്ങള്‍ സംസ്‌കരിക്കുക. വ്യാഴാഴ്ച ഇരുവരുടെയും ഭൗതിക ദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിക്കും.
ഡല്‍ഹിയിലെ കാമാരാജ് മാര്‍ഗിലാണ് അദ്ദേഹത്തിന്റെ വസതി. പ്രത്യേക വിമാനത്തില്‍ ഇവിടേക്കാകും വ്യാഴാഴ്ച വൈകീട്ട് ഭൗതിക ദേഹങ്ങള്‍ കൊണ്ടുവരിക. വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം സൈനിക വാഹനത്തില്‍ ബിപിന്‍ റാവത്തിന്റെ ഭൗതിക ശരീരം ബ്രാര്‍ സ്‌ക്വയറില്‍ എത്തിക്കും. അല്‍പ്പനേരം ഇവിടെയും പൊതുദര്‍ശനത്തിന് വെച്ച ശേഷമാകും ഔദ്യോഗിക ബഹുമതികളോടെ ഭൗതികദേഹങ്ങള്‍ സംസ്‌കരിക്കുക.
വൈകീട്ടോടെയാണ് തമിഴ്നാട്ടിലെ കുനൂരില്‍ ഉണ്ടായ ഹെലികോപറ്റര്‍ അപകടത്തില്‍ ബിപിന്‍ റാവത്ത് മരിച്ചെന്ന വിവരം ഔദ്യോഗികമായി പുറത്തുവന്നത്. ഉച്ചയോടെയായിരുന്നു അദ്ദേഹവും ഭാര്യയും ഉള്‍പ്പെട്ട സംഘം സഞ്ചരിച്ചിരുന്ന എംഐ 17v5 ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. സുലൂരില്‍ നിന്നും പരിപാടിയില്‍ പങ്കെടുക്കാനായി വെല്ലിംഗ്ടണിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഹെലികോപ്റ്റര്‍ അപകടത്തില്‍ തൃശ്ശൂര്‍ സ്വദേശിയും മരിച്ചിട്ടുണ്ട്.
Post Your Comments