Latest NewsNewsIndia

ജനിച്ചത് ചാപിള്ളയെന്ന് ഡോക്ടർമാർ; ശവസംസ്കാരത്തിന് തൊട്ടുമുൻപ് ‘മരിച്ച’ കുഞ്ഞ് വാവിട്ട് കരഞ്ഞു, തിരികെ ജീവിതത്തിലേക്ക്

സിൽചർ (അസം): ചാപിള്ളയെന്ന് ആശുപത്രി അധികൃതർ വിധിയെഴുതിയ കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്. അസമിലെ സിൽചറിലെ സ്വകാര്യ ആശുപത്രിയിൽ ആണ് സംഭവം. ഗർഭത്തിന്റെ ആറാംമാസം ‘ജീവനില്ലാതെ’ പിറന്ന കുഞ്ഞാണ് നാടകീയ നിമിഷങ്ങൾക്കൊടുവിൽ ജീവിതത്തിലേക്ക് തിരികെ വന്നത്. കുഞ്ഞിനെ ജീവനോടെ തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് സിൽചർ സ്വദേശിയായ രത്തനും കുടുംബവും.

6 മാസം ഗർഭിണിയായ ഭാര്യയെ രത്തൻ അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവതിയുടെ നില അതീവ ഗുരുതതം ആയിരുന്നു. അമ്മയെയോ കുഞ്ഞിനെയോ ഒരാളെ മാത്രമേ കിട്ടുവെന്ന് ഡോക്ടർമാർ ഉറപ്പിച്ചു പറഞ്ഞു. ഇതോടെ പ്രസവം നടത്തി അമ്മയെ രക്ഷിക്കാൻ ബന്ധുക്കൾ നിർദേശിച്ചു. ചാപിള്ളയെയാണു പ്രസവിച്ചതെന്നു ഡോക്ടർമാർ പറഞ്ഞു. കുഞ്ഞ് ഗർഭപാത്രത്തിൽ വെച്ച് തന്നെ മരണപ്പെട്ടുവെന്നായിരുന്നു ഡോക്ടർമാർ അറിയിച്ചത്. ആശുപത്രിയിലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം കുഞ്ഞിന്റെ മൃതദേഹം പാക്കറ്റിലാക്കി ബന്ധുക്കൾക്കു നൽകി.

മൃതദേഹവുമായി സംസ്‌കാര ചടങ്ങുകൾക്കായി ബന്ധുക്കൾ വീട്ടിലെത്തി. ചടങ്ങ് നടത്തുന്നതിനായി പാക്കറ്റ് തുറന്നപ്പോൾ കുഞ്ഞ് വാവിട്ടു കരഞ്ഞു. ബന്ധുക്കൾ ഉടൻ തന്നെ കുഞ്ഞിനെയെടുത്ത് ആശുപത്രിയിലേക്കു പായുകയായിരുന്നു. ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ആശുപത്രിക്കെതിരെ ചികിത്സാ പിഴവിന് മാതാപിതാക്കൾ പരാതി നൽകി. കുഞ്ഞ് കരഞ്ഞതുകൊണ്ട് മാത്രമാണ് ജീവനുണ്ടെന്ന് അറിയാനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button