Latest NewsIndia

ഡോക്ടർമാരായ മക്കള്‍ അവശതയിൽ തിരിഞ്ഞുനോക്കിയില്ല, ഹൃദയാഘാതം വന്ന് മരണമടഞ്ഞ പിതാവിനെ ഒറ്റയ്ക്ക് സംസ്‌കരിച്ച്‌ മാതാവ്

വിജയവാഡ: മക്കള്‍ തിരിഞ്ഞുനോക്കിയില്ല, ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ഭര്‍ത്താവിനെ വീടിനുള്ളില്‍ ഒറ്റയ്ക്ക് സംസ്‌കരിക്കേണ്ടിവന്ന് ഒരു വീട്ടമ്മ. ആന്ധ്രാപ്രദേശ് വിജയവാഡയിലെ കുര്‍ണൂലിലാണ് സംഭവം. ലളിത എന്ന വീട്ടമ്മയ്ക്കാണ് ഭര്‍ത്താവിനെ ഒറ്റയ്ക്ക് സംസ്‌കാരിക്കേണ്ടി വന്നത്. ആറ് വര്‍ഷമായി ഇവരുടെ ഭര്‍ത്താവ് പി.ഹരികൃഷ്ണ പ്രസാദ് (60) കിടപ്പിലായിരുന്നു.

തിങ്കളാഴ്ച ഇദ്ദേഹം മരണമടഞ്ഞു. എന്നാല്‍ തങ്ങളെ തിരിഞ്ഞുനോക്കാത്ത രണ്ട് ആണ്‍മക്കളെയും മരണവിവരം അമ്മ അറിയിച്ചില്ല. വീടിനുള്ളില്‍ സ്വയം കുഴിയെടുത്ത് ഇവര്‍ ഭര്‍ത്താവിനെ സംസ്‌കരിച്ചു.

പ്രദേശത്ത് മെഡിക്കല്‍ ഷോപ്പ് നടത്തുകയായിരുന്നു ലളിതയും ഭര്‍ത്താവും. ഇവരുടെ രണ്ട് മക്കളും ഡോക്ടര്‍മാരാണ്. മൂത്ത മകന്‍ ദിനേശ് (32) കുര്‍നൂലിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഇളയ മകന്‍ മുകേഷ് (30) കാനഡയിലേക്ക് കുടിയേറി.

മക്കള്‍ തിരിഞ്ഞുനോക്കാതെ വന്നതോടെ ലളിത കിടപ്പുരോഗിയായ ഭര്‍ത്താവിനെയും സംരക്ഷിച്ച്‌ മെഡിക്കല്‍ ഷോപ്പ് നടത്തി. തങ്ങളുടെ അവശതയില്‍ തിരിഞ്ഞുനോക്കാത്ത മക്കളെ അറിയിക്കാതെ ഒറ്റയ്ക്ക് സംസ്‌കാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ലളിത പറഞ്ഞതായി പത്തികോണ്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.മുരളി മോഹന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button