Latest NewsKeralaNews

ബിപിന്‍ റാവത്തിന്റെ അകാല മരണം മൂലം രാഷ്ട്രത്തിന് ഉണ്ടായിട്ടുള്ളത് നികത്താനാവാത്ത നഷ്ടം : കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം : സംയുക്ത സൈന്യാധിപന്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ അകാല മരണം മൂലം രാഷ്ട്രത്തിന് ഉണ്ടായിട്ടുള്ളത് നികത്താനാവാത്ത നഷ്ടമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ‘ധീരോദാത്തമായ സൈനിക നീക്കങ്ങള്‍ക്ക് എന്നെന്നും കരുത്തുറ്റ നേതൃത്വം നല്‍കി രാഷ്ട്രത്തിന് അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ച ഉജ്ജ്വല നായകന് ആദരാഞ്ജലികള്‍ ! ജനഹൃദയങ്ങളില്‍ അനശ്വര ഓര്‍മ്മയും പ്രചോദനവുമായി ജ്വലിക്കട്ടെ’ ! അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Read Also : ഹെലികോപ്റ്റര്‍ അപകടം: മരിച്ചവരില്‍ മലയാളി സൈനികനും

ബുധനാഴ്ച ഉച്ചയോടെയാണ് ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീണത്. ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ പത്നി മധുലിക റാവത്തും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. സുളൂര്‍ വ്യോമസേന കേന്ദ്രത്തില്‍ നിന്നും വെല്ലിംഗ്ടണ്‍ ഡിഫന്‍സ് കോളേജിലേക്ക് ആയിരുന്നു സംയുക്ത സൈനിക മേധാവിയുടെ യാത്ര. ഇതിനിടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തം സംഭവിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button