തിരുവനന്തപുരം: സംസ്ഥാനത്തെ പാർസൽ സർവ്വീസ് ഏജൻസികളിൽ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന്റെ റെയ്ഡ്. പരിശോധനയിൽ 238 നികുതി വെട്ടിപ്പ് കേസുകൾ കണ്ടെത്തി. നികുതി, പിഴ ഇനങ്ങളിലായി 5.06 ലക്ഷം രൂപ ഈടാക്കി.
അന്യ സംസ്ഥാനങ്ങളിൽ നിന്നും പാഴ്സൽ ഏജൻസികൾ വഴി നടത്തുന്ന ചരക്ക് നീക്കത്തിൽ വ്യാപക നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.
Read Also : ഇടുക്കി ചെറുതോണി ഡാം തുറന്നു : പുറത്തേക്ക് ഒഴുക്കുന്നത് 40 ഘനയടി വെള്ളം
റെയ്ഡിൽ നിയമ പ്രകാരമുള്ള രേഖകൾ ഇല്ലാതെയും, ഇവേ ബില്ല് ഇല്ലാതെയും, രേഖകളിൽ അളവ് കുറച്ച് കാണിച്ചതും അടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്തി. തുടർന്ന് കേസ് എടുക്കുകയും പിഴ ചുമത്തുകയുമായിരുന്നു.
Post Your Comments