തിരുവനന്തപുരം: മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് ഹാർവാർഡ് സർവകലാശാലയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കിഴക്ക് ദിശ തിരിഞ്ഞ് പഠിച്ചാല്‍ മികച്ച നേട്ടമുണ്ടാവുമെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഒരു കെട്ടിടംപൊളിച്ചു പണിഞ്ഞിരുന്നു എന്നാണ് അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞത്. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് അഭിറാം എന്ന വിദ്യാർഥി ഹാർവാർഡിലേക്ക് കത്തയക്കുകയും ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് മറുപടി നൽകുകയും ചെയ്തു. എന്നാൽ താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് അലക്സാണ്ടർ ജേക്കബ് വ്യക്തമാക്കി.
‘കേരളത്തില്‍ ഇപ്പോൾ ഏറ്റവും വലിയ പ്രശ്നം ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റൽ കെട്ടിടം പൊളിച്ചോ ഇല്ലയോ എന്നതാണല്ലോ. വെള്ളപ്പൊക്കം വന്നതും ആളുകളുടെ വീട് പോയതും, തൊഴിലില്ലായ്മയും തകർന്ന റോഡുമൊന്നും ഒരു പ്രശ്നമേയല്ലല്ലോ. ഞാൻ കുട്ടികൾക്ക് പറഞ്ഞ് കൊടുത്ത കാര്യങ്ങളാണത്. വേണമെങ്കിൽ അത് എല്ലാവരും അംഗീകരിച്ചാൽ മതി. ഹാർവാർഡ് പോലും അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല എന്നല്ല, അറിയില്ല എന്നാണ് മറുപടി നൽകിയത്. അതാണ് ഇപ്പോൾ വളച്ചൊടിച്ച് പറയുന്നത്’. അലക്സാണ്ടർ ജേക്കബ് പറഞ്ഞു.
സർക്കാർ ഓഫീസിൽ തോക്കുമായി തൃണമൂൽ കോൺഗ്രസ് നേതാവിന്റെ സെൽഫി: വിവാദം
‘കുട്ടികൾ കിഴക്കോട്ട് തിരിഞ്ഞിരുന്ന് പഠിച്ചാൽ മാർക്ക് കൂടുതൽ കിട്ടുമെന്ന് ഞാൻ പറഞ്ഞു. തെക്കോട്ട് തിരിഞ്ഞിരുന്നാൽ കുറയുമെന്നും. അത് സനാതന ധർമം അടിസ്ഥാനമാക്കി പറഞ്ഞതാണ്. ഇവിടെ അമ്പലങ്ങളും പള്ളികളുമൊക്കെ അങ്ങനെയല്ലേ പണിയുക. കുട്ടികൾക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങളാണ് പറഞ്ഞത്. അന്ധവിശ്വാസമെന്ന് കരുതുന്നവർ അങ്ങനെ കരുതട്ടെ. അല്ലാത്തവർ വിശ്വസിച്ചാൽ മതി. 100–ൽ 60 പേർക്ക് ഒരേ പോലെ തോന്നുന്നത് വിശ്വസിക്കാമല്ലോ. അതിന്റെ പിന്നിലെ ശാസ്ത്രീയതയാണ് കണ്ടു പിടിക്കേണ്ടത്’. അലക്സാണ്ടർ ജേക്കബ് വ്യക്തമാക്കി.
Post Your Comments