
ബംഗാൾ: സർക്കാർ ഓഫീസിൽ തോക്കുമായി തൃണമൂൽ കോൺഗ്രസ് നേതാവിന്റെ സെൽഫി. മാൾഡ പഞ്ചായത്ത് സമിതി ചെയർമാനും സ്ഥലത്തെ തൃണമൂൽ കോൺഗ്രസ് നേതാവുമായ മൃണാളിനി മണ്ഡൽ മയ്തിയാണ് തോക്കുമായി സെൽഫിയെടുത്തത്. ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ നിരവധിപേർ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവം ബിജെപി രാഷ്ട്രീയായുധമാക്കുകയും ചെയ്തു.
തൃണമൂലിന്റെ സംസ്കാരമാണ് മൃണാളിന്റെ ചിത്രത്തിലൂടെ പുറത്തുവന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. പോലീസ് അന്വേഷണം നടത്തിയാൽ പിസ്റ്റളുകളു ബോംബുകളുമൊക്ക കണ്ടെത്താനാകുമെന്നും ബിജെപി മാള്‍ഡ ജില്ലാ പ്രസിഡന്റ് ഗോപിന്ദ ചന്ദ്ര മണ്ഡല്‍ പറഞ്ഞു. ഇതിന് പിന്നാലെ തൃണമൂൽ നേതൃത്വവും രംഗത്ത് എത്തി.
ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നിറവേറ്റുന്നതുവരെ പ്രക്ഷോഭം അവസാനിപ്പിക്കില്ല: രാകേഷ് ടികായത്ത്
മൃണാളിനെ രൂക്ഷമായി വിമർശിച്ച നേതൃത്വം തോക്ക് യഥാർത്ഥമാണോ അതോ കളിപ്പാട്ടമാണോ എന്നറിയാൻ അന്വേഷണത്തിന് ആവശ്യപ്പെടുകയും ചെയ്തു. സർക്കാർ ജീവനക്കാരനെ മർദിച്ചതടക്കം നിരവധി ആരോപണങ്ങള്‍ നേരിടുന്ന മൃണാളിന്റെ നടപടികള്‍ നേരത്തെയും തൃണമൂല്‍ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചിരുന്നു.
Post Your Comments