അമരാവതി: ആന്ധ്രപ്രദേശിൽ ഓപറേഷൻ പരിവർത്തനയുടെ ഭാഗമായി നടത്തിയ തെരച്ചിൽ കണ്ടെത്തി നശിപ്പിച്ചത് 5964.85 ഏക്കർ കഞ്ചാവ് തോട്ടം. 29,82,425 കഞ്ചാവ് ചെടികളാണ് ആന്ധ്ര പൊലീസ് ഇതുവരെ നശിപ്പിച്ചത്. ഏകദേശം 1491.2 കോടി രൂപവരും ഇതിനെന്നും ആന്ധ്ര പൊലീസ് അറിയിച്ചു.
Also Read : ബ്രെഡ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാം കൊതിയൂറും ഹല്‍വ
ഒക്ടോബർ 31 മുതലാണ് ആന്ധ്ര പൊലീസ് ഓപറേഷൻ പരിവർത്തന ആരംഭിച്ചത്. കഞ്ചാവിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിന് പുറമെ ആളുകളെ ബോധവത്കരിക്കുകയും ചെയ്യും. ആന്ധ്രയുടെ വിവിധ ഭാഗങ്ങളിലായിരുന്നു പൊലീസിന്റെ പരിശോധന.
Post Your Comments