വളരെ എളുപ്പത്തിൽ വീട്ടില്‍ ബ്രെഡ് കൊണ്ട് ഒരു അടിപൊളി ഹല്‍വ തയ്യാറാക്കി നോക്കാം.
ആവശ്യമായ സാധനങ്ങൾ
ബ്രഡ് – 10 സ്ലൈസ്
പഞ്ചസാര-(ആവശ്യത്തിന്)
വെള്ളം-അര കപ്പ്
ഏലയ്ക്ക പൊടി-5 എണ്ണം
നെയ്യ് – ബ്രഡ് ടോസ്റ്റ് ചെയ്യാന്‍
Read Also : ദിവസം മുഴുവൻ ഊര്‍ജ്ജസ്വലരായിരിക്കാൻ പ്രാതലിൽ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം അത്യാവശ്യം
തയ്യാറാക്കുന്ന വിധം
ഒരു പാനെടുത്ത് അതിൽ അൽപം നെയ്യ് ഒഴിച്ച് ബ്രഡ് സ്ലൈസ് ഒരൊന്നായി രണ്ട് വശവും ബ്രൗണ്‍ കളര്‍ ആകുന്നത് വരെ ടോസ്റ്റ് ചെയ്തെടുക്കുക. പഞ്ചസാരയും വെള്ളവും ചേര്‍ത്തു തിളപ്പിക്കുക. പഞ്ചസാര നന്നായി അലിഞ്ഞു കഴിയുമ്പോള്‍ ടോസ്റ്റ് ചെയ്ത ബ്രഡ് മുറിച്ചു ഇട്ട് കൊടുക്കുക. ശേഷം നന്നായി ഇളക്കി കൊടുക്കുക.
വെള്ളം വറ്റി എണ്ണ തെളിഞ്ഞു പാത്രത്തില്‍ നിന്നും വിട്ട് വന്ന് തുടങ്ങുമ്പോള്‍ ഏലയ്ക്ക പൊടി ചേര്‍ത്തു തീ അണയ്ക്കുക. ശേഷം നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റുക. മുകളിൽ നട്സുകള്‍ ഉപയോഗിച്ച് അലങ്കരിക്കാവുന്നതാണ്. തുടർന്ന് തണുത്ത് സെറ്റായി കഴിഞ്ഞാല്‍ മുറിച്ച് ഉപയോഗിക്കാം.
Post Your Comments