വയനാട്: വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതിയുമായി വയനാട്ടിലെ 35 കുടുംബങ്ങള്‍. മലപ്പുറം കുഴിമണ്ണ സ്വദേശി പി കെ അബ്ദുൽ മജീദിനെതിരെയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സ്വകാര്യ ചാരിറ്റബിൾ ട്രസ്റ്റിലെ മതപണ്ഡിതനാണെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
രണ്ടുമുതൽ മൂന്നുലക്ഷം രൂപവരെ നൽകിയാൽ അടച്ചുറപ്പുള്ള വീട് നിര്‍മ്മിച്ച് നൽകാമെന്നായിരുന്നു പി കെ അബ്ദുൽ മജീദിന്‍റെ വാഗ്ദാനമെന്ന് പരാതിക്കാർ പറയുന്നു. വയനാട്ടിലെ വിവിധയിടങ്ങളിൽ തട്ടിപ്പിനിരയായ 35 നിർധന കുടുംബങ്ങളാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ആറുമാസം കൊണ്ട് വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞാണ് പണം വാങ്ങിയതെന്ന് ഇവർ പറയുന്നു.
Read Also : വിയ്യൂർ അതിസുരക്ഷ ജയിലിലെ തടവുകാരന് ബ്രൗൺഷുഗർ നൽകാനെത്തി : കരുനാഗപ്പള്ളി സ്വദേശി ഇജാസ് പിടിയിൽ
അഹ്ലുസ്സുന്ന എജ്യൂക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരും വ്യാജവിവരങ്ങളും കാണിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
Post Your Comments