KeralaCinemaMollywoodLatest NewsNewsEntertainment

സിനിമ കാണാതെ വിമർശിക്കുന്നത് കുശുമ്പ് കാരണം,അത് സൂര്യനെ കാണുമ്പോൾ ഓരിയിടുന്ന നായ്ക്കളെ ഓർമ്മിപ്പിക്കുന്നു:അഞ്‍ജു പാർവതി

അഞ്‍ജു പാർവതി പ്രഭീഷ്

പ്രിയദര്‍ശന്‍ – ലോകമെമ്പാടുമുള്ള മലയാളികള്‍ യാതൊരു വിശേഷണങ്ങളുടെ അകമ്പടിയുമില്ലാതെ തിരിച്ചറിയുന്ന നാമം . ഒരു തലമുറയെ തലയറഞ്ഞ് ചിരിപ്പിക്കുകയും , ഒപ്പം ചിന്തിപ്പിക്കുകയും ചെയ്ത ഒരു പിടി ചിത്രങ്ങള്‍ സമ്മാനിച്ച , കലയും കച്ചവടവും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച ക്രാഫ്റ്ററിയുന്ന സംവിധായക പ്രതിഭ .! ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങാതെ, ഗോഡ്ഫാദറിന്റെ അകമ്പടിയില്ലാതെ മലയാളസിനിമാ തറവാട്ടിലേയ്ക്ക് പ്രതിഭയെന്ന മുതൽമുടക്കുമായി കയറി വന്ന് ഉയർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിപ്പോയൊരാൾ !

മലയാള സിനിമയുടെ നെഞ്ചിലേക്ക് ഒരു കസേരയും വലിച്ചിട്ട് പ്രിയദര്‍ശന്‍ എന്ന സംവിധായകൻ കയറി ഇരുന്നത് മൂക്കുത്തിയിട്ട ഒരു പൂച്ചയിൽ നിന്നാണ്. ആ മൂക്കുത്തിയിട്ട പൂച്ച സമ്മാനിച്ച ഗോപാലകൃഷ്ണനിലൂടെ നമുക്ക് കിട്ടിയതാകട്ടെ ഒരു എവർഗ്രീൻ കോംബോയെ ! ലാൽ – പ്രിയൻ എന്ന എവർഗ്രീൻ എന്റർടെയ്മെന്റ് കോംബോയുടെ തുടക്കം 1984 ൽ പൂച്ചയ്ക്കൊരു മൂക്കുത്തിയിലൂടെ തുടങ്ങുന്നു. ഇരുപത്തേഴുകാരനായ ഒരു സംവിധായകന്റെ കന്നി സിനിമയിൽ ഗോപാലകൃഷ്ണനായി തിളങ്ങിയ ഇരുപത്തിനാലുകാരൻ നായകൻ. ( ഇരട്ടനായകരിൽ ഒരാളെങ്കിലും അന്നത്തെ heart throb നായകൻ ശങ്കറിന്റെ ശ്യാമിനേക്കാൾ ചിരിപ്പിച്ചത് ലാലേട്ടന്റെ ഗോപാലകൃഷ്ണൻ ) . സംവിധായകനാവും മുന്നേ തിരക്കഥാകൃത്തായി തിളങ്ങിയിരുന്നു പ്രിയൻ എന്ന പേര് !

Also Read:ലോകത്ത് ഇനി വരാൻ പോകുന്നത് കോവിഡിനെക്കാൾ തീവ്രമായ പകർച്ചവ്യാധികൾ: മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ

മലയാളസിനിമാ പ്രേക്ഷകർ മോഹൻലാലിനെ നായകനായി ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചിട്ടുള്ളത് , ഇപ്പോഴും ആഗ്രഹിക്കുന്നത് പ്രിയദർശന്റെ സിനിമകളിലാണ്. പ്രിയദർശൻ സിനിമകളിലെ മോഹൻലാൽ എന്നത് കണ്ണിനും മനസ്സിനും കുളിർമ നല്കുന്ന ഒരു കാഴ്ച്ച തന്നെയാണ്, ഒരിക്കലും മലയാളിക്ക് മടുക്കാത്ത കാഴ്ചകളിലൊന്നാണത്. പൂച്ചയ്ക്കൊരു മൂക്കുത്തിയിൽ തുടങ്ങി അരം + അരം = കിന്നരം, ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ, പറയാനും വയ്യ പറയാതിരിക്കാനും വയ്യ, ബോയിങ്ങ് ബോയിങ്ങ്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഹലോ മൈ ഡിയർ റോങ്ങ് നമ്പർ, താളവട്ടം, ചെപ്പ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ആര്യൻ, വെള്ളാനകളുടെ നാട്, ചിത്രം,വന്ദനം, അക്കരെ അക്കരെ അക്കരെ, കടത്തനാടൻ അമ്പാടി, കിലുക്കം, അഭിമന്യു, അദ്വൈതം, മിഥുനം, തേന്മാവിൻ കൊമ്പത്ത്, മിന്നാരം, കാലാപാനി, ചന്ദ്രലേഖ എന്നിങ്ങനെ തൊണ്ണൂറുകളുടെ അവസാനം വരെ കൃത്യമായ ഇടവേളകളിൽ മോഹൻലാൽ -പ്രിയദർശൻ സിനിമകൾ വന്നത് സിനിമാപ്രേക്ഷകർക്ക് ആസ്വാദനത്തിന്റെ ഉത്സവപ്രതീതിയുമായിട്ടാണ്.

തുടക്കകാലത്തെ പ്രിയദര്‍ശൻ – ലാൽ സിനിമകളെല്ലാം ടോം ആന്‍ഡ് ജെറി കളിപോലെ രസകരമായിരുന്നു. വെള്ളാനകളുടെ നാട്ടില്‍ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി പ്രിയനെന്ന സംവിധായകൻ റിയലിസ്റ്റിക് സിനിമയിലേക്ക് ചുവടുവെക്കുന്നത്. പിന്നീട് ഏത് ജോണറിലുള്ള സിനിമയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്റെ പേര് അടയാളപ്പെടുത്തിയ മലയാളി സംവിധായകനാണദ്ദേഹം. മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റര്‍ സിനിമ ഏത് എന്ന ചോദ്യത്തിന് ഇന്നും ഒരെയൊരു ഉത്തരമേയുള്ളു, പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ ” ചിത്രം ” !മലയാള സിനിമയിലെ ഏറ്റവും സാങ്കേതിക മികവ് ഉള്ള ചിത്രമേതെന്ന ചോദ്യത്തിനും കാലാപാനിയെന്ന ഉത്തരമാണുള്ളത്. മലയാള പതിപ്പിന് ഒപ്പം തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യാൻ സാധിക്കും എന്ന് ഇന്ത്യൻ സിനിമയ്ക്ക് കാണിച്ച് കൊടുത്ത സിനിമ കൂടിയാണ് ലാലേട്ടൻ – പ്രിയദർശൻ ടീമിന്റെ കാലാപാനി . അവാർഡുകൾ വിവാദമാകാതിരുന്ന കാലത്ത് ( 1995) അഞ്ച് ദേശീയ അവാർഡുകളും ഏഴ് സംസ്ഥാന അവാർഡുകളും ലഭിച്ച ചിത്രമായിരുന്നു കാലാപാനി .

Also Read:‘ഞാനൊരു ഡയലോഗ് നിഥിനോട് പറഞ്ഞിരുന്നു, അത് കൂടിയുണ്ടായിരുന്നേൽ കാവൽ 100 കോടി ക്ലബിൽ കേറിയേനെ’: സുരേഷ് ഗോപി

വൺ ലൈൻ കേട്ടാൽ ഒട്ടും അംഗീകരിക്കാൻ സാധിക്കാത്ത കഥകളെ, ലോജിക്കിന്റെ ഒരു അംശം പോലും ഇല്ലാത്ത കഥകളെ ദൃശ്യവല്ക്കരണം കൊണ്ടും സംഭാഷണങ്ങൾ കൊണ്ടും സ്പോട്ട് ഹ്യൂമറുകൾ കൊണ്ടും എല്ലാം വേറെ തലത്തിലേക്ക് എത്തിച്ച് നമ്മുടെ എവർടൈം ഫേവറിറ്റ് മൂവികളാക്കി മാറ്റാൻ ഒരു സംവിധായകന് കഴിയുന്നതാണ് മാന്ത്രികത . പ്രിയദർശൻ മാജിക്ക് എന്ന് പറയുന്നത് അതിനെയാണ്. ആ മാജിക്കൽ സ്പെൽ ഫ്രെയിമുകളിലേയ്ക്ക് അയാൾ ആവോളം കുടഞ്ഞിട്ടത് കൊണ്ടാണ് റിലീസായി 30 – 35 ആണ്ടുകൾക്കിപ്പുറവും ഗോപാലകൃഷ്ണനും ശ്യാമും അനിൽ കുമാറും നാരായണൻ കുട്ടിയും മനോഹരന്റെ വർക്ക്ഷോപ്പും ഒ.പി ഒളശ്ശയും ജോജിയും നിശ്ചലും ഡിക്കമ്മായിയും അപ്പക്കാളയും ഒക്കെ നമ്മെ പൊട്ടിച്ചിരിപ്പിക്കുന്നത്. അതേ പ്രിയൻ മാജിക് കാരണമാണ് പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് തന്നെ ഇന്നും വിഷ്ണുവും വിനോദും നമ്മെ പൊട്ടിക്കരയിക്കുന്നതും. ജീവിക്കാന്‍ ഇപ്പൊ ഒരു മോഹം തോന്നുന്നു, അത് കൊണ്ട് ചോദിക്കുകയാ, എന്നെ കൊല്ലാതിരിക്കാന്‍ പറ്റോയെന്ന് വിഷ്ണു ചോദിക്കുമ്പോൾ ഇന്നും ഉളള് വിങ്ങിപ്പിടയുന്നത് മോഹൻലാൽ എന്ന നടന വിസ്മയത്തെ ആ ഫ്രെയിമിൽ അത്രമേൽ ചാരുതയോടെ പ്രിയൻ വരച്ചിട്ടതിനാലാണ്. എഴുതാനും പറയാനും തുടങ്ങിയാൽ തീരാത്തത്ര സംഭാവനകൾ പ്രിയദർശൻ എന്ന സംവിധായകനും മോഹൻലാൽ എന്ന living legend ഉം നമുക്കായി തന്നിട്ടുണ്ട്.

ഇത്രയുമൊക്കെ തന്നെ എഴുതിയത് മരയ്ക്കാർ എന്ന ഒരൊറ്റ സിനിമയുടെ പേരിൽ വാഴത്തണ്ട് പോലെ കെടക്കണ കെടപ്പ് എന്ന ഒരൊറ്റ ഡയലോഗിന്റെ പേരിൽ ഇന്ത്യയിലെ തന്നെ മികച്ച ഒരു സംവിധായകനെ, ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരിലൊരാളായ മലയാളിയുടെ സ്വകാര്യ അഹങ്കാരം മോഹൻലാലിനെ ഒക്കെ സിനിമ പഠിപ്പിക്കാനിറങ്ങിയ കുറേ മനുഷ്യരുടെ pre planned degrading നരേഷൻസ് കണ്ട് മടുത്തിട്ടാണ്. പൈസ കൊടുത്ത് സിനിമ കാണുന്ന പ്രേക്ഷകന് സിനിമ ഇഷ്ടമായില്ലെങ്കിൽ ഇഷ്ടമായില്ല എന്ന് പറയാനുള്ള അവകാശം ഉണ്ട് . അത് മാനിക്കുന്നു. പക്ഷേ സിനിമ കാണാതെ വെറുതേ വിമർശിക്കുന്നത് മറ്റേ കുശുമ്പ് – കുന്നായ്മ എന്ന സൂക്കേടിന്റെ അസ്കിതയാണ് ! അത് സൂര്യനെ കാണുമ്പോൾ ഓരിയിടുന്ന നായ്ക്കളെ ഓർമ്മിപ്പിക്കുന്നു !

ഈ evergreen -ever youth -entertaining combo യെ വിശേഷിപ്പിക്കാൻ ജില്ലയിലെ വരികൾ കടമെടുക്കുന്നു – ശിവനും ശക്തിയും ചേർന്നാൽ മാസ്സ് ഡാ. അന്നും ഇന്നും എന്നും ഇവർ കൊലമാസ്സ് തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button