Latest NewsKeralaCinemaMollywoodNewsEntertainment

‘ഞാനൊരു ഡയലോഗ് നിഥിനോട് പറഞ്ഞിരുന്നു, അത് കൂടിയുണ്ടായിരുന്നേൽ കാവൽ 100 കോടി ക്ലബിൽ കേറിയേനെ’: സുരേഷ് ഗോപി

സുരേഷ് ഗോപി നായകനായി നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത കാവൽ എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. 90കളിലെ സുരേഷ് ​ഗോപിയെ തിരിച്ചു കൊണ്ടുവരാൻ നിതിന്‍ രണ്‍ജി പണിക്കർക്ക് സാധിച്ചുവെന്നും പ്രേക്ഷകർ പറയുന്നു. ഇപ്പോഴിതാ, ചിത്രത്തിൽ ഉൾപ്പെടുത്താമായിരുന്ന ഒരു ഡയലോഗിന് കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് സുരേഷ് ഗോപി.

‘ഈ സിനിമയിൽ ഒന്നുരണ്ടിടത്തെങ്കിലും എന്റെയീ സ്ഥിരം ഡയലോ​ഗുകൾ വേണമായിരുന്നുവെന്ന് പറയുന്ന ഒരുപാട് അഭിപ്രായ പ്രകടനങ്ങൾ വന്നിരുന്നു. ഞാനൊരു ഡയലോ​ഗ് നിധിനോട് പറഞ്ഞിരുന്നു. അത് കൂടി ഉണ്ടായിരുന്നുവെങ്കിൽ ഒരു നൂറ് കോടി ക്ലബ്ബിൽ ചിത്രം എത്തുമായിരുന്നോ എന്ന് ഞാൻ ആ​ഗ്രഹിച്ച് പോയി’, സുരേഷ് ​ഗോപി പറയുന്നു.

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ളത് ‘കാവല്‍’ ആക്ഷന്‍ ഫാമിലി ഡ്രാമയാണ്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി നായകനായെത്തുന്ന ചിത്രമെന്ന നിലയില്‍ തുടക്കത്തിലേ ഈ ചിത്രം വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button