യങ്കൂൺ: മുൻ മ്യാന്മർ സ്റ്റേറ്റ് കൗൺസിലർ ഓങ് സാൻ സൂചിയ്ക്ക് നാലു വർഷം തടവു ശിക്ഷ വിധിച്ച് മ്യാന്മർ കോടതി. ഇന്ന് ഉച്ചയോടെയാണ് ജനങ്ങൾ ഏറെ കാത്തിരുന്ന കോടതി വിധി വന്നത്. കോടതിയിൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അവർ നിഷേധിച്ചു.
ആകെ 11 കേസുകളാണ് ഓങ് സാൻ സൂചിയുടെ മേൽ ചുമത്തപ്പെട്ടിരിക്കുന്നത്. അഭിപ്രായഭിന്നത സൃഷ്ടിച്ചതിനും കോവിഡ് നിയമങ്ങൾ ലംഘിച്ചതിനുമാണ് ഈ ശിക്ഷ. മുൻ ഭരണാധികാരിയായിരുന്ന ഓങ് സാൻ സൂചിയ്ക്ക് അധികാരം നഷ്ടപ്പെടുന്നത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ പട്ടാള അട്ടിമറിയോടെയാണ്.
ഓങ് സാൻ സൂചിയെ പട്ടാള ഭരണകൂടം വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. മറ്റു കേസുകളിൽ കൂടി വിധി വന്ന ശേഷമായിരിക്കും ജയിൽ നടപടികൾ ആരംഭിക്കുക. കോടതിവിധിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധം നടക്കുന്നുണ്ട്. ഇന്നലെ നടന്ന പ്രതിഷേധ സമരത്തിനിടയിൽ, പ്രതിഷേധക്കാർക്കു നേരെ സൈനികർ വാഹനമോടിച്ചു കയറ്റിയതിനെ തുടർന്ന് അഞ്ചു പേർ കൊല്ലപ്പെട്ടിരുന്നു.
Post Your Comments