Latest NewsNewsIndia

ഇന്ത്യയിൽ പ്രവേശിച്ച് മ്യാൻമാർ അധികൃത കുടിയേറ്റക്കാർ: 8 പേർ അറസ്റ്റിൽ

25നും 50-നും ഇടയിൽ പ്രായമുള്ള 8 പുരുഷന്മാരാണ് അറസ്റ്റിലായത്

മുംബൈ: രാജ്യത്ത് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഭയന്ദറിനടുത്തുളള ഉത്താൻ തീരപ്രദേശത്താണ് അനധികൃത കുടിയേറ്റക്കാരുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ രാജ്യത്ത് അനധികൃതമായി പ്രവേശിച്ച 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 25നും 50-നും ഇടയിൽ പ്രായമുള്ള 8 പുരുഷന്മാരാണ് അറസ്റ്റിലായത്. ബംഗ്ലാദേശിൽ നിന്നുള്ള പൗരന്മാരുടെ നിരന്തരമായ കടന്നുവരുന്നതിന് പിന്നാലെയാണ് മ്യാൻമറിൽ നിന്നുളള അനധികൃത കൂടിയേറ്റക്കാരും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇൻസ്പെക്ടർ ഋഷികേഷ് പാവലിന്റെയും ഭീകരവാദ വിരുദ്ധ സെൽ പോലീസ് സബ് ഇൻസ്പെക്ടർ കുനാല്‍ കുരേവാദിന്റെയും നേതൃത്വത്തിലാണ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് ചൗക്ക് ഗ്രാമത്തിലെ മത്സ്യബന്ധന ബോട്ടിൽ നിന്ന് 8 പേരെ പിടികൂടുകയായിരുന്നു. ഇവരുടെ കൈവശം നിയമാനുസൃത രേഖകൾ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് 8 പേരെയും അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ ഉള്ള മ്യാൻമാർ പൗരന്മാരുടെ വിസരഹിത പ്രവേശനം താൽക്കാലികമായി നിർത്തിവെക്കുന്നത് കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.

Also Read: ബെംഗളൂരു സ്ഫോടനം: ഒരാൾ കസ്റ്റഡിയിൽ, അന്വേഷണം ഊർജ്ജിതമാക്കി സെൻട്രൽ ക്രൈം ബ്രാഞ്ച്

shortlink

Related Articles

Post Your Comments

Related Articles


Back to top button