International

മ്യാന്‍മറില്‍ തുടര്‍പ്രകമ്പനങ്ങള്‍; രക്ഷാദൗത്യത്തിന് വെല്ലുവിളി; മരണ സംഖ്യ പതിനായിരം കവിയാന്‍ സാധ്യതയെന്ന് യു.എസ്

ബാങ്കോക്ക്: ഭൂകമ്പം തകര്‍ത്ത മ്യാന്‍മറിലും തായ്‌ലന്‍ഡിലും രക്ഷാപ്രവര്‍ത്തനവും തിരച്ചിലും തുടരുന്നതിനിടെ വെല്ലുവിളിയായി തുടര്‍പ്രകമ്പനങ്ങള്‍. വെള്ളിയാഴ്ച്ച ഉണ്ടായ ഭൂകമ്പത്തിനു പിന്നാലെ ഇന്ന് രാവിലെയും ഉച്ചയ്ക്കു ശേഷവും ഉണ്ടായ തുടര്‍പ്രകമ്പനങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് ആശങ്ക സൃഷ്ടിക്കുന്നത്.

മ്യാന്‍മര്‍ തലസ്ഥാനത്തും സമീപപ്രദേശങ്ങളിലും തുടര്‍ പ്രകമ്പനങ്ങള്‍ ഉണ്ടായതോടെ ഭീതിയിലാണ് പ്രദേശവാസികള്‍. മ്യാന്‍മറില്‍ മാത്രം വെള്ളിയാഴ്ച്ച ഉണ്ടായ ഭൂകമ്പത്തില്‍ ആയിരത്തിലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.ഉച്ചയ്ക്ക് പ്രദേശികസമയം 2.50-ന് റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ തുടര്‍പ്രകമ്പനം രക്ഷാപ്രവര്‍ത്തനത്തെയും ബാധിച്ചു. രാവിലെ 11.53-ന് റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ മറ്റൊരു തുടര്‍പ്രകമ്പനവും ഉണ്ടായിരുന്നു.

അയല്‍രാജ്യമായ തായ്‌ലന്‍ഡില്‍ ഭൂകമ്പത്തില്‍ 10 പേര്‍ മരിച്ചു. തലസ്ഥാനമായ ബാങ്കോക്കിലെ ചതുചാക്ക് മാര്‍ക്കറ്റിന് സമീപം നിര്‍മ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകര്‍ന്നാണ് മരണം. നൂറോളം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഭൂകമ്പമാപിനിയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വലിയ തോതില്‍ ആള്‍നാശവും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായേക്കാമെന്നും മരണസംഖ്യ 10,000 കവിയാന്‍ സാധ്യതയുണ്ടെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) മുന്നറിയിപ്പ് നല്‍കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button