കോഴിക്കോട്: വഖഫ് ബോർഡ് നിയമന പ്രശ്നത്തിൽ പ്രതിഷേധിക്കേണ്ടത് പള്ളികളിൽ തന്നെയാണെന്ന് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി. വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ വഖഫ് ബോർഡാണ് ശ്രമിക്കേണ്ടതെന്നും സ്ഥാപനങ്ങൾ തിരിച്ചുപിടിക്കാൻ ഉദ്യോഗസ്ഥരെ മാറ്റിയിട്ട് കാര്യമില്ലെന്നും ഡോ ഹുസൈൻ മടവൂർ വ്യക്തമാക്കി. സമസ്ത പ്രതിഷേധങ്ങൾ വേണ്ടെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വഖഫ് നിയമന വിവാദത്തിൽ പ്രക്ഷോഭം കടുപ്പിക്കുമെന്ന് മുസ്‌ലിം ലീഗ് അറിയിച്ചു. വ്യാഴാഴ്ച കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ റാലിക്ക് വൻ ഒരുക്കങ്ങളാണ് ലീഗിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. ഒൻപതിന് വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് സമ്മേളനം ആരംഭിക്കുമെന്നും വഖഫ് നിയമനം പി എസ്സിക്ക് വിട്ട സർക്കാർ നടപടി പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും ലീഗ് വ്യക്തമാക്കി.
Post Your Comments