
കോഴിക്കോട്: പിഎസ്‍സി കോഴ വിവാദത്തില്‍ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി പണം വാങ്ങിയില്ലെന്നും അദ്ദേഹത്തിനെതിരെ ആർക്കും പരാതി നല്‍കിയിട്ടില്ലെന്നും പരാതിക്കാരൻ ശ്രീജിത്ത് വ്യക്തമാക്കി.
‘പ്രമോദ് എന്റെ നല്ല സുഹൃത്താണ്. പ്രമോദുമായി യാതൊരു പണമിടപാടും ഉണ്ടായിട്ടില്ല. പണം വാങ്ങി എന്നൊരു പരാതി ആർക്കും കൊടുത്തിട്ടില്ല. എന്റെ പേര് എങ്ങനെ വന്നു എന്നതില്‍ വ്യക്തതയില്ല. തിരികെ വന്ന ശേഷം പ്രമോദിനോട് സംസാരിക്കും.’- ശ്രീജിത്ത് പറഞ്ഞു.
read also :കനത്ത മഴ: എറണാകുളത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കോഴ വിവാദത്തിനു പിന്നാലെ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കി. ഇതിനു പിന്നാലെ അമ്മയ്ക്കും മകനുമൊപ്പം പരാതിക്കാരന്റെ വീട്ടില്‍ പ്രമോദ് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
Post Your Comments