KeralaLatest NewsNews

തന്നെ പുറത്താക്കിയതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന: സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കും: പ്രമോദ് കോട്ടൂളി

കോഴിക്കോട്: പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കുമെന്നു പ്രമോദ് കോട്ടൂളി. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ‘കൃത്യമായി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണു പുറത്താക്കല്‍ നടപടി ഉണ്ടായത്. തിരക്കഥ എഴുതിയത് ആരെന്നു പുറത്തു വരേണ്ടതുണ്ട്. തിരക്കഥ എഴുതിയവര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്. ഗൂഢാലോചന നടത്തിയവരെ പുറത്തു കൊണ്ടുവരണം. തന്റെ വിശദീകരണം പാര്‍ട്ടി മുഖവിലയ്ക്ക് എടുത്തില്ല. നിയമ വിദ്ഗധരുമായി ആലോചിച്ച് പൊലീസിനു പരാതി നല്‍കും’, പ്രമോദ് പറഞ്ഞു.

Read Also: 11കാരിയെ വായില്‍ തുണി തിരുകിയ ശേഷം പീഡിപ്പിച്ചു, ബലാത്സംഗ വിവരം പുറത്തറിഞ്ഞത് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്

പിഎസ്സി കോഴ വിവാദത്തില്‍ പാര്‍ട്ടിയെ ഒരു വിഭാഗം തെറ്റിദ്ധരിപ്പിക്കുകയാണെന്നും നിയമ പോരാട്ടം തുടരണമെന്നും പ്രമോദ് ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം, പിഎസ്സി അംഗത്വം ലഭിക്കാന്‍ കോഴ വാങ്ങിയെന്നു താന്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്നും പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്നും ചേവായൂര്‍ സ്വദേശി ശ്രീജിത്ത് വെളിപ്പെടുത്തി. താനും പ്രമോദും വര്‍ഷങ്ങളായി നല്ല സുഹൃത്തുക്കളാണ്. പ്രമോദുമായി ഒരു പണമിടപാടുമില്ല. താനും കുടുംബവും മംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. പണം കൊടുത്ത് ജോലി വാങ്ങേണ്ട ആവശ്യം തന്റെ കുടുംബത്തിനില്ലെന്നും ശ്രീജിത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button