Latest NewsIndia

തമിഴ്​നാട്ടിലെ സ്വകാര്യ മില്ലിൽ ഉത്തരേന്ത്യൻ പെൺകുട്ടി​ക്ക്​ ക്രൂരമർദ്ദനം: വീഡിയോ പ്രചരിച്ചതോടെ അറസ്റ്റ്

അവശയായ പെൺകുട്ടി ദേഹാസ്വാസ്​ഥ്യം മൂലം ജോലിക്ക്​ വരാത്തതാണ്​ പ്രകോപനത്തിന്​ കാരണം​.

ചെന്നൈ: കോയമ്പത്തൂർ ശരവണംപട്ടിയിലെ സ്വകാര്യ സ്​പിന്നിങ്​ മിൽ വളപ്പിലെ ഹോസ്​റ്റലിൽ ഉത്തരേന്ത്യൻ തൊഴിലാളിയായ യുവതിക്ക്​ ക്രൂരമർദ്ദനം. സംഭവത്തി​ന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ്​ രണ്ടുപേരെ അറസ്​റ്റ്​ ചെയ്​തു. മില്ലിലെ എച്ച്​.ആർ ഉദ്യോഗസ്​ഥനായ മുത്തയ്യ (45), ഹോസ്​റ്റൽ വാർഡൻ ലത (32) എന്നിവരാണ്​ പ്രതികൾ. ഝാർഖണ്ഡ്‌​ സ്വദേശിനിയായ സോംവാരി (22) ആണ്​ മർദ്ദനത്തിനിരയായത്​.

അവശയായ പെൺകുട്ടി ദേഹാസ്വാസ്​ഥ്യം മൂലം ജോലിക്ക്​ വരാത്തതാണ്​ പ്രകോപനത്തിന്​ കാരണം​. കൊന്ന്​ കുഴിച്ചുമൂടുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്​. കരാർ അടിസ്ഥാനത്തിൽ കുറഞ്ഞ കൂലിക്ക്​ അടിമ ജോലി ചെയ്യുന്ന ഉത്തരേന്ത്യൻ സംസ്​ഥാനങ്ങളിൽനിന്നുള്ള അൻപതോളം സ്​ത്രീ തൊഴിലാളികളാണ്​ പ്രസ്തുത കേന്ദ്രത്തിലുള്ളത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇവരെ അറസ്റ്റ് ചെയ്‌തെന്നാണ് റിപ്പോർട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button