KottayamLatest NewsKeralaNattuvarthaNews

കഴുത്തിൽ കിടക്കുന്ന മാലയും കുരിശുമൊന്നും പൊന്നല്ല, ഒരു ​ഗെറ്റപ്പിനുവേണ്ടി വാങ്ങിയിട്ടതാണ്, സഹായിക്കണം: ജയദീപ്

ഒന്നുകിൽ ജയിൽ അല്ലെങ്കിൽ മരണം ഇതിലേക്ക് മാത്രമേ തനിക്ക് പോകാൻ സാധിക്കു

കോട്ടയം: പൂഞ്ഞാറിൽ പ്രളയ ജലത്തിൽ ബസ് ഓടിച്ചതിന് സസ്പെൻഷൻ ലഭിച്ച കെഎസ്ആർടിസി ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻ കേസ് നടത്തിപ്പിനായി സുമനസ്സുകളുടെ സഹായം തേടുന്നു. ഫേസ്ബുക്കിലൂടെയാണ് തന്റെ ദയനീയാവസ്ഥ അദ്ദേഹം പങ്കുവെക്കുന്നത്. നാട്ടിൽ കാലു കുത്താൻ സാധിക്കാത്ത അവസ്ഥയാണെന്നും , പന്ത്രണ്ട് വർഷം അന്തസ്സായി ജോലി ചെയ്ത തനിക്കു കിട്ടിയ സമ്മാനമാണിതെന്നും ജയദീപ് പറയുന്നു.

അമേരിക്കയിലേക്ക് ഒന്നും പോകാൻ സാധിക്കാത്ത അവസ്ഥയാണിപ്പോഴെന്നും കേസായതുകൊണ്ട് എങ്ങോട്ടും പോക്ക് എനിക്ക് നടക്കില്ലെന്നും ജയദീപ് പറയുന്നു. ഒന്നുകിൽ ജയിൽ അല്ലെങ്കിൽ മരണം ഇതിലേക്ക് മാത്രമേ തനിക്ക് പോകാൻ സാധിക്കുകയൊള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയദീപ് സെബാസ്റ്റ്യന്റെ വാക്കുകൾ ഇങ്ങനെ;

ശബരിമല തീർത്ഥാടനം : പമ്പ ഞുണങ്ങാർ പുതിയ പാലം ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു

അന്നത്തെ സംഭവത്തിനുശേഷം നാട്ടിൽ കാലു കുത്താൻ സാധിക്കാത്ത അവസ്ഥയാണ്, ലൈസൻസ് നഷ്ടമായി, അഞ്ച് ലക്ഷത്തി മുപ്പത്തിയ്യായ്യിരം രൂപ അടച്ചാലെ ജാമ്യം കിട്ടുവൊള്ളൂ, പന്ത്രണ്ട് വർഷം അന്തസ്സായി ജോലി ചെയ്ത എനിക്കു കിട്ടിയ സമ്മാനമാണിത്. അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ മുമ്പിൽ യാചിക്കുന്നത്, നിങ്ങൾക്ക് പറ്റുന്ന പണം എന്റെ അക്കൗണ്ടിൽ ഇട്ടു തരൂ, ലൈസൻസ് പോയി, ജോലി പോയി, എന്റെ പിതാവ് എന്റെ പേരിലുള്ള വിൽപ്പത്രം മാറ്റിമറിച്ചു.. അതുകൊണ്ട് ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.. ഈ നിഷ്കളങ്കനായ കലാകാരന് പറ്റുന്ന സഹായം ചെയ്യൂ..

അമേരിക്കയിലേക്ക് ഒന്നും പോകാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ, കേസായതുകൊണ്ട് എങ്ങോട്ടും പോക്ക് എനിക്ക് നടക്കില്ല, ഒന്നുകിൽ ജയിൽ അല്ലെങ്കിൽ മരണം ഇതിലേക്ക് മാത്രമേ എനിക്ക് പോകാൻ സാധിക്കുവൊള്ളൂ.. തെങ്ങുകയറാനും മരം കേറാനും റബർ വെട്ടാനും ഇലക്ട്രോണിക്സ് വർക്കുമെല്ലാം എനിക്കറിയാം, പക്ഷെ എന്നെ അകത്തിട്ടെ അടങ്ങൂ എന്ന നിലപാടിലാണ് അവർ. എന്റെ കഴുത്തിൽ കിടക്കുന്ന മാലയും കുരിശുമൊന്നും പൊന്നല്ല, ഒരു ​ഗെറ്റപ്പിനുവേണ്ടി ​ഗ്ലാമറിനുവേണ്ടി 500 രൂപ കൊടുത്തു വാങ്ങിയിട്ടതാണെന്ന് ജയനാശാൻ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button