പത്തനംതിട്ട : പമ്പയില്‍ ഞുണങ്ങാറിനു കുറുകെ താല്‍ക്കാലികമായി നിർമ്മിച്ച പുതിയ പാലം ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. മലവെള്ളപാച്ചിലിൽ പാലം ഒലിച്ച് പോയതിനെ തുടർന്ന് കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ജലസേചന വകുപ്പാണ് പുതിപാലം നിർമ്മിച്ചത്.
മലവെള്ളപ്പാച്ചിലില്‍ താല്‍ക്കാലിക പാലം ഒലിച്ചു പോയതിനെ തുടര്‍ന്ന് മറുകരയിലുള്ള ഇന്‍സിനറേറ്റര്‍, സ്വീവേജ് പ്ലാന്റ് എന്നിവിടങ്ങളിലേക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. അവയ്‌ക്കെല്ലാം ശാശ്വത പരിഹാരമായിരിക്കുകയാണ് പുതിയ താല്‍ക്കാലിക പാലം നിര്‍മാണത്തിലൂടെയെന്ന് ദേവസ്വം വകുപ്പ് പറഞ്ഞു.
19.3 ലക്ഷം രൂപ വിനിയോഗിച്ച് 10 ദിവസം കൊണ്ടാണ് ഗാബിയോണ്‍ മാതൃകയിലുള്ള പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
Post Your Comments