KeralaNattuvarthaLatest NewsNewsIndia

ഹിന്ദുസ്ഥാന് പകരം ഭാരത് എന്ന് പറയണം, വന്ദേ മാതരം മതവിരുദ്ധമാണ്, ആലപിക്കില്ല: എംഎല്‍എ അഖ്തറുല്‍ ഇമാന്‍

പട്ന: ദേശീയഗീതമായ വന്ദേ മാതരം മതവിരുദ്ധമായതുകൊണ്ട് ആലപിക്കില്ലെന്ന് അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലീമീന്‍ എംഎല്‍എ അഖ്തറുല്‍ ഇമാന്‍. വന്ദേമാതരം പാടുന്നതിന് വ്യക്തിപരമായി താന്‍ എതിരല്ലെന്നും എന്നാല്‍ തന്റെ മതപ്രകാരം വന്ദേ മാതരം ആലപിക്കാന്‍ പാടില്ലെന്നും അഖ്തറുല്‍ ഇമാന്‍ പറഞ്ഞു.

Also Read:നാഗാലാൻഡിലെ സിവിലിയൻ കൊലപാതകം : കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

‘വന്ദേമാതരം ആലപിക്കാത്തത് ദേശവിരുദ്ധമല്ല. വന്ദേമാതരം പാടാത്തവര്‍ ദേശദ്രോഹികളാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്. ഇത് പറയാന്‍ ആരാണ് നിങ്ങള്‍ക്ക് അവകാശം നല്‍കിയത്. നിങ്ങളുടെ അവകാശവാദങ്ങളെ അടിസ്ഥാനമാക്കിയല്ല രാഷ്ട്രം ഓടുന്നത്. ഞങ്ങള്‍ ഭരണഘടനയെ പിന്തുടരുന്നു. ഭരണഘടന തയാറാക്കിയവര്‍ ഞങ്ങളെക്കാള്‍ ബുദ്ധിയുള്ളവരായിരുന്നു. സ്‌നേഹം പ്രചരിപ്പിക്കാനും മതം പിന്തുടരാനുമുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു.

അതേസമയം, മുൻപും അഖ്തറുല്‍ ഇമാന്‍ സമാന രീതിയിലുള്ള വിവാദങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഹിന്ദുസ്ഥാന്‍ എന്നതിന് പകരം ഭാരത് എന്ന വാക്കുപയോഗിച്ചാണ് അഖ്തറുല്‍ ഇമാന്‍ സത്യപ്രതിജ്ഞ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button