
പത്തനംതിട്ട: പെരിങ്ങര സന്ദീപ് വധക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രണ്ട് തട്ടിലാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എപി അബ്ദുള്ളക്കുട്ടി. സന്ദീപ് കേസിൽ ആർ.എസ്.എസിനു യാതൊരു പങ്കുമില്ലെന്നതാണ് സത്യമെന്നും അദ്ദേഹം വ്യക്തമാക്കി. സെക്രട്ടറി സ്ഥാനം കിട്ടിയ ഉടനെ കോടിയേരി, പിണറായിക്ക് പണി കൊടുത്തതാണോ എന്നും അബ്‌ദുള്ളക്കുട്ടി ചോദിച്ചു.
Also Read:ബെംഗളൂരുവിൽ രണ്ട് പേർക്കല്ല, 12 പേർക്ക് ഒമിക്രോൺ ഉണ്ട്?: ആരോപണവുമായി കോൺഗ്രസ്
സന്ദീപിന്റെ നിഷ്ഠുരമായ കൊലപാതകത്തിൻ്റെ കാരണം അന്വേഷിച്ച് പുറത്തു കൊണ്ടുവരുമെന്നും കൊലപാതകം ഹീനവും അപലപനീയവുമാണെന്നുമായി മുഖ്യമന്ത്രി പ്രതികരിച്ചത്. കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നിൽ എത്തിക്കാൻ പോലീസിനു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നിഷ്ഠുരമായ കൊലപാതകത്തിൻ്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആർഎസ്എസ്–ബിജെപി സംഘമാണു സന്ദീപിന്റെ കൊലപാതകത്തിനു പിന്നിലെന്നും ഗൂഢാലോചനയ്ക്കുശേഷമാണു കൊലപാതകം നടത്തിയതെന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments