ബെംഗളൂരു : ഒമിക്രോൺ വ്യാപന ഭീതി ഉയരുന്നതിനിടെ കർണാടക ആരോഗ്യവകുപ്പ് കടുത്ത അനാസ്ഥ കാണിച്ചെന്ന് കോൺഗ്രസ്. ഒരാഴ്ചയ്ക്കിടെ ബെംഗലൂരുവിൽ എത്തിയത് 466 വിദേശികളെന്നാണ് റിപ്പോർട്ട്. എന്നാൽ, കോവിഡ് പരിശോധന നടത്തിയത് 100 പേർക്ക് മാത്രമാണെന്നും കോൺഗ്രസ് പറയുന്നു. സംസ്ഥാനത്ത് രണ്ട് പേർക്കല്ല, 12 പേർക്ക് ഒമിക്രോൺ ഉണ്ടെന്നാണ് അനൗദ്യോഗിക വിവരമെന്നും കോൺഗ്രസ് ആരോപിക്കുന്നു.
Read Also : ഓട്ടോയിൽ നിന്ന് നാടൻ തോക്കും തിരകളും പിടികൂടി : ഉടമ ഓടി രക്ഷപ്പെട്ടു
അതേസമയം, ബെംഗളൂരുവിലെ മെഡിക്കൽ കോൺഫറൻസ് ഒമിക്രോൺ ക്ലസ്റ്ററാകാമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. കോൺഫറൻസ് നടന്നത് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാണ്. കോൺഫറൻസിൽ പങ്കെടുത്തവർക്കായി വ്യാപക അന്വേഷണം നടത്തുന്നുണ്ട്. കോൺഫറൻസിന് ശേഷം ഡോക്ടർമാർ മാളുകളും റെസ്റ്റോറന്റുകളും സന്ദർശിച്ചു. ഇവർ നഗരത്തിൽ പലയിടത്തും ഒത്തുകൂടി. സമ്മേളനത്തിനെത്തിയ വിദേശികളുടെ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നില്ലെന്നും സർക്കാർ കുറ്റപ്പെടുത്തുന്നു.
Post Your Comments