Latest NewsKeralaNattuvarthaNews

കടിച്ച പാമ്പിനെ പിടികൂടി ചികിത്സ തേടാതെ വനപാലകരെ ഏൽപ്പിക്കാൻ കാത്തു നിന്ന യുവാവ് മരിച്ചു

പുനലൂര്‍: കടിച്ച പാമ്പിനെ പിടികൂടി ചികിത്സ തേടാതെ വനപാലകരെ ഏൽപ്പിക്കാൻ കാത്തു നിന്ന യുവാവ് മരിച്ചു. പുനലൂര്‍ തെന്മല സ്വദേശി സികെ ബിനു(34)വാണ് മരിച്ചത്. തോളിക്കാട്ടെ സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുമ്പോഴാണ് ബിനു കാല്‍ കഴുകാന്‍ തോട്ടിലിറങ്ങിയത്. അപ്പോഴാണ് ഇയാൾക്ക് പാമ്പിന്റെ കടിയേറ്റതെന്നാണ് സമീപവാസികള്‍ പറയുന്നത്.

Also Read:കോവിഡിന് മുൻപുള്ള നിലയിലേക്ക് തിരിച്ചെത്തി ഇന്ത്യൻ സമ്പദ് വ്യവസ്ഥ : നിർമ്മലാ സീതാരാമൻ

എന്നാൽ കടിയേറ്റ ഉടന്‍ തന്നെ ബിനു മൊബൈല്‍ ടോർച്ചിന്റെ സഹായത്തോടെ പാമ്പിനെ പിടികൂടുകയും, തുടര്‍ന്ന് അഞ്ചല്‍ ഫോറെസ്റ്റ് റേന്‍ജ് റാപിഡ് ഫോഴ്‌സിനെ വിവരമറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥർ 20 മിനുട്ടിനുള്ളില്‍ സ്ഥലത്ത് എത്തിയെങ്കിലും ചികിത്സ തേടാത്തതിനാൽ ബിനു മരണപ്പെടുകയായിരുന്നു.

അതേസമയം, പാമ്പിനെ പിടിക്കാനുള്ള ശ്രമത്തിനിടെ ബിനുവിന് വീണ്ടും കടിയേറ്റതായി സംശയമുണ്ട്. പുനലൂര്‍ താലൂക് ആശുപത്രിയിലും, വെഞ്ഞാറന്‍മൂട് സ്വകാര്യ മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button