PathanamthittaKeralaNattuvarthaLatest NewsNews

മുൻകൂട്ടി ബുക്കിങ് ഇല്ലാത്തവർക്കും ശബരിമലയില്‍ ദര്‍ശനം അനുവദിക്കണം: ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: മുൻകൂട്ടി ബുക്കിങ് ഇല്ലാത്തവർക്കും ശബരിമലയില്‍ ദര്‍ശനം അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ്. വിര്‍ച്വല്‍ ക്യൂ- സ്പോട്ട് ബുക്കിങ് എന്നിവയിലെ സാങ്കേതിക പ്രശ്നം അയ്യപ്പന്‍മാര്‍ എത്തുന്നതിനെ ബാധിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കണമെന്നും ദേവസ്വം ബോർഡ് പ്രതികരിച്ചു. നിലവിൽ ശബരിമലയിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ അഞ്ചിന നിര്‍ദേശങ്ങളും ദേവസ്വം ബോര്‍ഡ് സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്.

Also Read:ഡ്രൈവർ കരിക്ക് കുടിക്കാനിറങ്ങിപ്പോൾ ആംബുലന്‍സ് ഓടിക്കാൻ കരിക്ക് വില്‍പ്പനക്കാരന്‍റെ ശ്രമം : നാലുപേര്‍ക്ക് പരിക്ക്

കോവിഡ് പ്രോട്ടോക്കോളുകൾ നിലനിൽക്കുന്നത് കൊണ്ട് തന്നെ തീര്‍ത്ഥാടകരടെ എണ്ണം കുറഞ്ഞത് ദേവസ്വം ബോര്‍ഡിന്‍റെ വരുമാനത്തേയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതുവരെ 20 കോടി മാത്രമാണ് ലഭിച്ചത്. നിലവിൽ വി‍‍ര്‍ച്വല്‍ ക്യൂ വഴി 40,000 പേര്‍ക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേര്‍ക്കുമാണ് ഒരു ദിവസം ദര്‍ശനത്തിന് അനുമതി നൽകിയിരിക്കുന്നത്.

അതേസമയം, മുൻകൂട്ടി ബുക്കിങ് ഇല്ലാത്തവർക്കും ശബരിമലയില്‍ ദര്‍ശനം അനുവദിക്കണമെന്ന ആവശ്യം ഭക്തരിൽ നിന്നുകൂടി ശക്തമാവുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button