ലക്നൗ: കാണാതായ ആറു വയസുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഹപുര്‍ ടൗണില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് അയൽവാസിയുടെ വീട്ടിലെ പെട്ടിക്കുള്ളിൽ നിന്നും കണ്ടെത്തിയത്.
പെൺകുട്ടിയെ രണ്ടു ദിവസം മുന്‍പ് വീട്ടില്‍ നിന്നും കാണാതായിരുന്നു. മാതാപിതാക്കള്‍ നല്കിയ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെ അയല്‍വാസിയുടെ പൂട്ടിയിട്ട വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്ന് പ്രദേശവാസികള്‍ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ചു നടത്തിയ പരിശോധനയില്‍ ഒരു പെട്ടിക്കുള്ളില്‍ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. കുട്ടി പീഡനത്തിനിരയായോ എന്നകാര്യത്തില്‍ വ്യക്തതയില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകു എന്നും പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് വീട്ടുടമസ്ഥനെ പ്രദേശവാസികള്‍ ആക്രമിച്ചു. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
Post Your Comments