PathanamthittaNattuvarthaLatest NewsKeralaNews

മാറിമറിഞ്ഞ്​ പോലീസ് നിലപാട്​: സന്ദീപിന്‍റെ കൊലപാതകത്തിന്​ പിന്നിൽ വ്യക്തിവൈരാഗ്യത്തിനൊപ്പം രാഷ്​ട്രീയവിരോധവും

പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുൻ നിലപാട് മാറ്റി പോലീസ്. കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യവും രാഷ്ട്രീയവിരോധവുമെന്ന് പോലീസ്​ പ്രതികളുടെ റിമാൻഡ്​ റിപ്പോർട്ടിൽ വ്യക്തമാക്കി​. പ്രതികളെ പിടികൂടിയതിനുശേഷം പോലീസ്​ പറഞ്ഞത്​ രാഷ്​ട്രീയ കൊലപാതകമ​ല്ലെന്നും സംഭവത്തിന്​ പിന്നിൽ വ്യക്തിവിരോധമാണ്​ എന്നുമാണ്​. എന്നാൽ ഈ നിലപാടിൽനിന്ന്​ മാറിയാണ്​ റിമാൻഡ്​ റിപ്പോർട്ട്​ നൽകിയിട്ടുള്ളത്​.

ഒന്നാം പ്രതിയായ യുവമോർച്ച പ്രവർത്തകൻ ജിഷ്​ണു രഘുവിന്​ സന്ദീപിനോടുള്ള രാഷ്​ട്രീയവിരോധവും മറ്റ്​ മുൻവിരോധവും നിമിത്തം കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ മറ്റ്​ പ്രതികളുമായി ചേർന്ന്​ മാരകായുധങ്ങൾ ഉപയോഗിച്ച്​ ആക്രമിക്കുകയായിരുന്നു എന്നാണ്​ റിമാൻഡ്​ റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കുന്നത്​. കുതറി ഓടിയ സന്ദീപിനെ ജിഷ്​ണു പിന്തുടർന്ന്​​​ കുത്തിവീഴ്​ത്തുകയായിരുന്നെന്നും പറയുന്നു. ​

കോഴിക്കോട് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

അതേസമയം, പൊലീസിന്റെ പ്രാഥമിക നിഗമനത്തിനെതിരെ സിപിഎമ്മിന്റെ മുതിർന്ന നേതാക്കളില്‍നിന്നടക്കം വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് ശേഷം തയ്യാറാക്കിയ എഫ്​ഐആറിൽ പ്രതികൾ ബിജെപി പ്രവർത്തകരാണെന്നും രാഷ്​ട്രീയവൈരാഗ്യവും കൊലപാതകത്തിന്​ കാരണമായെന്നും വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക്​ സംഭവത്തിൽ ബന്ധമുണ്ടോയെന്നും പ്രതികൾ ആ​രുമായെല്ലാം ബന്ധപ്പെട്ടിരുന്നു എന്നുമുള്ള വിവരങ്ങൾ പോലീസ്​ അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button