COVID 19ThiruvananthapuramLatest NewsKeralaNews

വാക്‌സിന്‍ എടുക്കാതെ ആയിരത്തോളം അധ്യാപകരും അനധ്യാപകരും: കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി

1707 പേരാണ് സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിക്കാത്തവരായി ഉള്ളത്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 1707 പേരാണ് സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിക്കാത്തവരായി ഉള്ളത്. ഇതില്‍ 1066 പേര്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ അധ്യാപകരാണ്. ഈ വിഭാഗത്തിലെ 189 അനധ്യാപകരും വാക്‌സിന്‍ എടുത്തിട്ടില്ല.

Read Also : ബൈക്ക് തട്ടി യുവതിക്ക് പരിക്കേറ്റു: ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടു

ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ 200 പേരും അനധ്യാപകരില്‍ 23 പേരും വിഎച്ച്എസ്ഇയില്‍ 229 അധ്യാപകരും വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. മലപ്പുറത്ത് വാക്‌സിന്‍ സ്വീകരിക്കാത്ത ഇരുന്നൂറിലധികം അധ്യാപകരാണ് ഉള്ളത്. ഈ ജില്ലയിലാണ് വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ കൂടുതലുള്ളത്. വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ അയ്യായിരത്തോളം കണക്കാണ് ആദ്യം ലഭിച്ചതെന്നും എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ ഇവരില്‍ പലരും വാക്‌സിന്‍ എടുക്കാന്‍ തയാറായെന്നും മന്ത്രി പറഞ്ഞു.

വാക്‌സിന്‍ എടുക്കാത്തവരോട് കാരണം ചോദിച്ചിട്ടുണ്ടെന്നും ആരോഗ്യ പ്രശ്‌നം ഉള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും മന്ത്രി പറഞ്ഞു. വാക്‌സിന്‍ എടുത്തില്ലെങ്കില്‍ എല്ലാ ആഴ്ചയും ആര്‍ടിപിസിആര്‍ പരിശോധന ഫലം നല്‍കണമെന്നും സഹകരിക്കാന്‍ തയാറാകാത്ത അധ്യാപകര്‍ക്ക് ശമ്പളമില്ലാത്ത അവധി എടുക്കാന്‍ അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു. അധ്യാപകരുടെ സമീപനം ഒന്നുകൂടി പരിശോധിച്ചശേഷം കൂടുതല്‍ നടപടി ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button