തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ച വിവരം മറച്ചുവെച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോക്‌സോ പ്രകാരം പൊലീസ് കേസെടുത്തു. തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്‌കൂളിനെതിരെയാണ് ഫോര്‍ട്ട് പൊലീസ് കേസെടുത്തത്.
അധ്യാപകനായ അരുണ്‍ മോഹനാണ് കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപകനെതിരെ തിങ്കളാഴ്ച കുട്ടി സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും ഈ വിവരം പൊലീസിനെ അറിയിച്ചില്ല. കുട്ടിയുടെ ബന്ധുവാണ് വെള്ളിയാഴ്ച പൊലീസിനെ വിവരം അറിയിക്കുന്നത്. പൊലീസ് കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് സ്‌കൂള്‍ അധികൃതരുടെ വീഴ്ചയും പുറത്തുവരുന്നത്. പ്രഥമാധ്യാപകന്‍ ഉള്‍പ്പെടെയുള്ള സ്‌കൂള്‍ അധികൃതര്‍ക്കെതിരെയാണ് ഫോര്‍ട്ട് പൊലീസ് കേസെടുത്തത്. അറസ്റ്റിലായ അധ്യാപകന്‍ അരുണ്‍ മോഹനെ റിമാന്‍ഡ് ചെയ്തു.
Post Your Comments