Latest NewsNewsInternational

13 കാരനായ വിദ്യാര്‍ത്ഥിയെ നാല് വര്‍ഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപിക അറസ്റ്റില്‍

 

ന്യൂയോര്‍ക്ക്: 13 കാരനായ വിദ്യാര്‍ത്ഥിയെ നാല് വര്‍ഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപിക അറസ്റ്റില്‍. യുഎസിലെ ന്യൂജെഴ്സിയിലാണ് സംഭവം നടന്നത്. ന്യുജെഴ്സിയിലെ എലമെന്ററി സ്‌കൂളിലെ ഫിഫ്ത് ഗ്രേഡ് അധ്യാപികയായ ലോറ കാരണ്‍ എന്ന 34കാരിയാണ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചത്. വിദ്യാര്‍ത്ഥിയുമായുള്ള ലൈംഗികബന്ധത്തില്‍ ഒരു കുഞ്ഞിനും ഇവര്‍ ജന്മം നല്‍കിയിരുന്നു.

Read Also: കുടുംബം അകലാൻ കാരണക്കാർ സുധാകരൻ്റെ കുടുംബം : നെന്മാറ കൊലപാതകത്തിന് പിന്നിൽ മുൻ വൈരാഗ്യം

മിഡില്‍ ടൗണ്‍ഷിപ്പ് എലിമെന്ററി സ്‌കൂളില്‍ വെച്ചാണ് 13കാരനേയും സഹോദരനേയും ലോറ പരിചയപ്പെടുന്നത്. കുട്ടിയുടെ കുടുംബവും ലോറയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ചില ദിവസങ്ങളില്‍ വിദ്യാര്‍ത്ഥിയേയും വിദ്യാര്‍ത്ഥിയുടെ രണ്ട് സഹോദരങ്ങളേയും അധ്യാപികയുടെ വീട്ടില്‍ നില്‍ക്കാനും വീട്ടുകാര്‍ അനുവദിച്ചിരുന്നു. 2016ല്‍ വിദ്യാര്‍ത്ഥിയും സഹോദരങ്ങളും ലോറയുടെ വീട്ടില്‍ സ്ഥിരമായി നില്‍ക്കാന്‍ തുടങ്ങി. ഇക്കാലയളവിലാണ് ഇവര്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. 2020 വരെ ഇവര്‍ പീഡനം തുടര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button